English हिंदी

Blog

kuwai

 

കുവൈത്ത് സിറ്റി: ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ തയ്യാറാക്കിയ അന്താരാഷ്ട്ര പ്രത്യക്ഷ അഴിമതി സൂചികയില്‍ കുവൈറ്റ് 78-ാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം 85-ാം സ്ഥാനത്തായിരുന്ന കുവൈറ്റ് ഏഴ് സ്ഥാനങ്ങള്‍ കടന്ന് മുന്നോട്ട് വരുകയായിരുന്നു. അറബ് രാജ്യങ്ങളുടെ കണക്കെടുക്കുമ്പോഴാണ് ഏഴാം സ്ഥാനത്താണ്. 180 രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്. 100 ല്‍ 42 പോയിന്റ് ആണ് കുവൈറ്റ് നേടിയത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് പോയിന്റ് കൂടുതലാണ്. കൊറോണ മഹാമാരി, ജനാധിപത്യം എന്നിവ കൈകാര്യം ചെയ്യുന്നതില്‍ രാജ്യങ്ങളുടെ സുതാര്യതയെക്കുറിച്ചാണ് ഈ വര്‍ഷം സൂചിക ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന്, കുവൈത്ത് ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ മേധാവി മജീദ് അല്‍ മുത്തൈരി പറഞ്ഞു.

Also read:  അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നവര്‍ക്ക്​ 10,000 റിയാല്‍ പിഴ

ഡെന്‍മാര്‍ക്കും ന്യൂസിലന്‍ഡും ആണ് ഒന്നാം സ്ഥാനത്ത്. ഫിന്‍ലാന്‍ഡ്, സിംഗപ്പൂര്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവ ആദ്യ പത്തില്‍ സ്ഥാനം നേടി. ഇന്ത്യ 80-ാം സ്ഥാനത്താണ്.നേരത്തെ 78 ആയിരുന്നു. ഇന്ത്യയുടെ കഴിഞ്ഞ തവണത്തെ മാര്‍ക്കായ 100-ല്‍ 41 മാര്‍ക്കില്‍ ഇത്തവണയും മാറ്റമില്ല.രാജ്യത്തിന്റെ രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളിലുള്ള കോര്‍പ്പറേറ്റുകളുടെ സ്വാധീനതയും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുള്ള സഹായധനവും തീരുമാനം എടുക്കുന്നതിലുള്ള അവിഹിതസമ്മര്‍ദവും അഴിമതി നിയന്ത്രിക്കുന്നത് കുറച്ചിട്ടുണെന്നാണ് പഠനം പറയുന്നത്.

Also read:  ഒമിക്രോണ്‍ ആശങ്ക, ഉത്പാദനം കുറഞ്ഞു- ക്രൂഡോയില്‍ വില നാലാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

നോര്‍വേ (ഏഴ്), നെതര്‍ലാന്റ്സ് (എട്ട്), ജര്‍മ്മനി, ലക്സംബര്‍ഗ് (ഒമ്പത്) എന്നിവയാണ് ഉയര്‍ന്ന തലത്തിലുള്ള മറ്റ് രാജ്യങ്ങള്‍.സൂചികയനുസരിച്ച് ഓരോ രാജ്യത്തിനും പൂജ്യം (വളരെയധികം അഴിമതി നിറഞ്ഞത്) മുതല്‍ 100 (അഴിമതി രഹിതം) വരെയാണ് മാര്‍ക്ക്. ചൈന, ബെനിന്‍, ഘാന, മൊറോക്കോ എന്നിവയും ഇതേ റാങ്ക് പങ്കിടുന്നു. പാകിസ്ഥാന്‍ 120-ാം സ്ഥാനത്താണ്.

Also read:  യുഎഇയില്‍ 226 പേര്‍ക്ക് കൂടി കോവിഡ്, 619 പേര്‍ക്ക് രോഗമുക്തി