കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഒറ്റപ്പേര് അംഗീകരിച്ചെന്ന മു ഖ്യമന്ത്രിയുടെ വാദം തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമനത്തില്‍ എജിയോട് നിയോമദേശം തേടിയത് താനല്ലെന്നും, ഇത് സമ്മര്‍ദ്ദത്തിന്റെ ഭാഗമായിരുന്നെന്നും ഗവ ര്‍ണര്‍
ന്യൂഡല്‍ഹി :കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഒറ്റപ്പേര് അംഗീകരിച്ചെന്ന മുഖ്യ മന്ത്രിയുടെ വാദം തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമനത്തില്‍ എജിയോട് നിയോമദേശം തേടിയത് താനല്ലെന്നും, ഇത് സമ്മര്‍ദ്ദത്തിന്റെ ഭാഗമായിരുന്നെന്നും ഗവര്‍ണര്‍ പറഞ്ഞു. മാധ്യമങ്ങളിലൂ ടെ മുഖ്യമന്ത്രിയോട് സംസാരിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍, നിലപാടില്‍ മാറ്റമില്ലെന്നും വ്യക്തമാക്കി.
കണ്ണൂര്‍ സര്‍വകലാശാല വി സി നിയമനം അംഗീകരിച്ചത് സംഘര്‍ഷം ഒഴിവാക്കാനാണ്.തന്നെ ചാന്‍സല ര്‍ പദവിയില്‍ നിന്ന് നീക്കട്ടെ എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കു ന്നു.ചാന്‍സലര്‍ പദവിയില്‍ നിന്ന് ഓര്‍ഡി നന്‍സോടെ മാറ്റിക്കോട്ടെയെന്നും ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍, സ്വന്തം സര്‍ക്കാറുമായി ഏറ്റുമുട്ടലിനി ല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
കണ്ണൂര്‍ വിസിയുടെ നിയമനത്തെ അനുകൂലിച്ചിരുന്നില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ആവര്‍ത്തിക്കുന്നു. സമ്മര്‍ദ്ദം ഉള്ളത് കൊണ്ടാണ് നിയമനത്തില്‍ ഒപ്പിട്ടതെന്നാണ് ആ രിഫ് മുഹമ്മദ് ഖാന്‍ പറയുന്നത്.ഭിന്നത ഒഴിവാക്കാനാണ് ഒപ്പിട്ടത്,അതില്‍ ഏജിയുടെ നിയമോപദേശം തേടിയിട്ടില്ലെന്നാണ് വിശദീകരണം. ചാന്‍ സലര്‍ സ്ഥാനം വേണ്ടന്ന് വക്കാനുള്ള തീരുമാനം പുനപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഗവര്‍ണര്‍. സമ്മര്‍ദ്ദങ്ങള്‍ക്ക് ഇനിയും നിന്നുകൊടുക്കാന്‍ ആകില്ലെ ന്നാണ് നിലപാ ട്.
കത്തയച്ചത് മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിക്കാന്‍ കഴിയാത്തതിനാലാണ്. വി സിയുടെ പുനര്‍ നിയ മനവും കാലാവധി നീട്ടലും വ്യത്യസ്തമാണ്. മാധ്യമങ്ങളിലൂടെ സര്‍ക്കാറുമായി സംസാരിക്കാനില്ല. കാലടിയി ല്‍ നിര്‍ദേശം സ്വീകാര്യമാണെന്ന് മുഖ്യമന്ത്രിയോട് ആരാണ് പറഞ്ഞത്. സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ മുഖ്യമന്ത്രിക്ക് വിവരം നല്‍കുന്നുണ്ടായിരിക്കാം. കാലടിയില്‍ പുനര്‍ പരസ്യം നല്‍കാന്‍ ആവശ്യപ്പെട്ടി രുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.