ഷോപ്പിയാനില്‍ ഭീകാരക്രമണത്തിനിടെ ഒരു നാട്ടുകാരന്‍ കൊല്ലപ്പെട്ടു. പൂഞ്ചില്‍ ഒരു ജവാനും രണ്ട് പൊ ലീസുകാര്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ സിയ മുസ്തഫയെ പ്രദേശത്ത് എത്തി ച്ച് തെളിവെടുക്കുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്
ശ്രീനഗര്‍:ലഷ്‌കര്‍ ഭീകരനുമായി തെളിവെടുപ്പിനെത്തിയ സൈന്യത്തിന് കശ്മീരില്‍ ഭീകരാക്രമണം. ഷോ പ്പിയാനില്‍ ഭീകാരക്രമണത്തിനിടെ ഒരു നാട്ടുകാരന്‍ കൊല്ലപ്പെട്ടു. പൂഞ്ചില്‍ ഒരു ജവാനും രണ്ട് പൊലീ സുകാര്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ സിയമു സ്തഫയെ പ്രദേശത്ത് എത്തി ച്ച് തെളിവെടുക്കുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പൂഞ്ച് മേഖലയി ലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഇയാളെ സൈന്യം പിടികൂടുന്നത്.
പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണെന്ന് ജമ്മു പൊലീസ് അറിയിച്ചു.തോക്ക് ധാരിയായ ഭീ കരന്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ടാഴ്ചയായി പ്രദേശത്ത് നാട്ടുകാര്‍ക്ക് നേ രെ ഭീകരാക്രമണം രൂക്ഷമാണ്. ഈ മാസം ഇതുവരെ ഭീകരാക്രണത്തില്‍ 12 സാധാരണക്കാരാണ് കൊല്ല പ്പെട്ടത്.കനത്ത വെ ടിവെയ്പാണ് ഇരുപക്ഷത്തും നടക്കുന്നത്.
കഴിഞ്ഞ ദിവസം സിയ മുസ്തഫ ഉള്‍പ്പെടെയുളള ഭീകരരെ പിടികൂടുന്നതിനിടെ ഇന്ത്യന്‍ സൈന്യത്തിലെ മൂന്ന് ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു. ഒരു പ്രദേശവാസി കൊ ല്ലപ്പെടുകയും ചെയ്തു. കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്നും ഭീകര താവളം തന്നെ പ്രദേശത്ത് ഉണ്ടെന്നുമുള്ള വിവരത്തെ തുടര്‍ന്നാ ണ് സിയ മുസ്തഫയുമാ യി സൈന്യം പ്രദേശത്ത് എത്തിയത്. ഒക്ടോബര്‍ 11 മുതല്‍ പ്രദേശത്ത് സംഘര്‍ഷാ വ സ്ഥയാണ്.
ജനങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണത്തില്‍ ശക്തമായി തിരിച്ചടിയ്ക്കണമെന്ന് അമിത് ഷാ ഉന്നതത ലയോഗത്തില്‍ വ്യക്തമാക്കിയിരുന്നു. വേണമെങ്കില്‍ സൈന്യ ത്തിലെ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പി ക്കുമെന്ന് പറഞ്ഞിരുന്നു. അമിത് ഷായുടെ ജമ്മുവിലെ സന്ദര്‍ശത്തിന്റെ രണ്ടാം ദിവസമാണ് ഇന്ന്.