പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നില്‍ നിന്നു നയിച്ച പ്രചാരണത്തെ നിഷ്പ്രഭമാക്കി, 138 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിലെത്തിയത്. ആകെയുള്ള 224 സീറ്റുകളില്‍ ബിജെപി 63 സീറ്റുകളിലേക്ക് ഒതുങ്ങി
ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നുന്ന ജയം നേടി കോണ്‍ഗ്രസ്. പ്രധാനമന്ത്രി ന രേന്ദ്ര മോദി മുന്നില്‍ നിന്നു നയിച്ച പ്രചാരണത്തെ നിഷ്പ്രഭമാക്കി, 138 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നി ലെത്തിയത്. ആകെയുള്ള 224 സീറ്റുകളില്‍ ബിജെപി 63 സീറ്റുകളിലേക്ക് ഒതുങ്ങി. ജെഡിഎസ് 20 സീറ്റു കളിലും മറ്റു കക്ഷികള്‍ മൂ ന്ന് സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നു. ദക്ഷിണേന്ത്യയിലെ ഏക ഭരണ സം സ്ഥാനം ബിജെപിക്കു നഷ്ടമായി.
വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ രണ്ട് മണിക്കൂര്‍ പിന്നിട്ടതോടെ കോണ്‍ഗ്രസിന്റെ ഗ്രാഫ് കുത്തനെ ഉയര്‍ന്നു. വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലേക്ക് കുതിച്ചുയരുന്നതും ബിജെപി മൂക്ക് കുത്തി വീഴു ന്നതുമാണ് പിന്നീട് കണ്ടത്. കേവല ഭൂരിപക്ഷം കടന്നതില്‍ പിന്നെ കോണ്‍ഗ്രസിന് താഴേക്ക് നോക്കേണ്ടി വന്നിട്ടേയില്ല.
വിജയം ഉറപ്പിച്ചതോടെ കോണ്‍ഗ്രസിന്റെ ഡല്‍ഹിയിലെയും ബംഗളുരുവിലേയും ആസ്ഥാനത്ത് പ്രവര്‍ ത്തകര്‍ ആഘോഷം തുടങ്ങി. 120 നേടി പാര്‍ട്ടി സ്വന്ത നിലയ്ക്ക് അധി കാരത്തിലെത്തുമെന്ന് രാവിലെ പറ ഞ്ഞ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ പ്രതീക്ഷയും കടത്തിവെട്ടി, കോണ്‍ഗ്രസിന്റെ പ്രകടനം. പ്ര ധാനമന്ത്രി നരേന്ദ്ര മോദിയുടെ യും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തില്‍ ശക്ത മായ പ്രചാരണമാണ് ബിജെപി നടത്തിയത്.കഴിഞ്ഞ 38 വര്‍ഷമായി കര്‍ണാടകയില്‍ ഒരു പാര്‍ട്ടിക്കും ഭര ണം നിലനിര്‍ത്താനായിട്ടില്ല. ഈ പതിവ് കനത്ത പ്രചാരണത്തിലുടെ മറികടക്കാനായിരുന്നു ബിജെപി ശ്രമം.
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള ചിട്ടയായ പ്രവര്‍ത്തന മാണ് കോണ്‍ഗ്രസിന് വിജയമൊരുക്കിയത്. മോഡി പ്രഭാവത്തില്‍ ജയിച്ചുകയറാനുള്ള ബിജെപി തന്ത്ര ങ്ങളെ തച്ചുടക്കാന്‍ കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്ക് സാധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷാ ഉള്‍പ്പെടെ കേന്ദ്ര മന്ത്രിമാരും നാഴികക്ക് നാല്‍പത് വട്ടം കര്‍ണാടകയിലെത്തി പ്രചാരണം നടത്തിയിട്ടും ബിജെപി കൂപ്പുകുത്തിയത് ബിജെപി ക്യാമ്പില്‍ വലിയ നിരാശയാണ് പടര്‍ത്തിയത്. മൂന്നര പതിറ്റാ ണ്ടി ലേറെയുള്ള പതിവു വിട്ട് കര്‍ണാടകയില്‍ തുടര്‍ഭരണം നേടാമെന്ന ബിജെപി മോഹത്തിനു തിരിച്ചടിയാ ണ് കര്‍ണാടക തെരഞ്ഞെടുപ്പു ഫലം.