വലിയ നേതാവ് കെ കരുണാകരന്‍ വിട്ടു പോയപ്പോള്‍ പോലും പാര്‍ട്ടി തളര്‍ന്നിട്ടില്ല. കോണ്‍ഗ്ര സിനെ ഇല്ലായ്മ ചെയ്യാന്‍ സാധിക്കില്ല. ചാരത്തില്‍ നിന്നും ഉയര്‍ത്തെഴു ന്നേല്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
തിരുവനന്തപുരം : കോണ്‍ഗ്രസ് വിട്ട് ആരു പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.വലിയ നേതാവ് കെ കരുണാകരന്‍ വിട്ടു പോയപ്പോള്‍ പോലും പാര്‍ട്ടി തള ര്‍ന്നിട്ടില്ല. കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാന്‍ സാധിക്കില്ല. ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ ക്കും. അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ അംഗീകാരം കിട്ടിയവരാണ് ഏകെജി സെന്ററിലേക്ക് പോയതെന്ന് പ്രതിപക്ഷ നേതാ വ് പറഞ്ഞു.
നാളെ താന്‍ പോയാലും കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഒരവസരത്തില്‍ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് പോയി. കരുണാകരന്‍ ഇല്ലാതെ തന്നെ കേരള ത്തിലെ കോണ്‍ഗ്രസിനെ കൈപിടിച്ച് ഉയര്‍ത്താന്‍ നമുക്ക് കഴിഞ്ഞു. കരുണാകരനെ പോലെ വലിയവര്‍ അല്ലല്ലോ ആരും.
കോണ്‍ഗ്രസ് പ്രസിഡന്റ് 14 ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിക്കുന്ന സമയത്ത്, ദശാബ്ദങ്ങളായി പാര്‍ട്ടിക്ക് വേണ്ടി പ്രര്‍ത്തിക്കുന്ന ആ ഡിസി സി പ്രസിഡന്റുമാര്‍ പെട്ടി തൂക്കികളാണെന്ന് ഒരു കെ പിസിസി ഭാരവാഹി ആക്ഷേപിക്കുമ്പോള്‍, അയാളെ പൂവിട്ടു പൂജിക്കണോ?, അതോ മാലയിട്ടു സ്വീ കരിക്കണോ എന്ന് വി ഡി സതീശന്‍ ചോദിച്ചു.
പാര്‍ട്ടി എന്ന നിലയിലാണ് നടപടിയെടുത്തത്. ഇതിന്റെ പേരില്‍ വിശദീകരണം ചോദിച്ചപ്പോള്‍, നേ രത്തേക്കാള്‍ ധിക്കാരപരമായ മറുപടിയാണ് കെപി അനില്‍കുമാര്‍ നല്‍കിയത്. അപ്പോള്‍ അച്ചടക്ക നടപടി എടുക്കുക അല്ലാതെ കെപിസിസി പ്രസിഡന്റിന് എന്തു ചെയ്യാനാകും. ഇങ്ങനെ പറഞ്ഞ ഒ രാളെ ഏതു പാര്‍ട്ടിയാണ് വെച്ചുപൊറുപ്പിക്കുക എന്നും സതീശന്‍ ചോദിച്ചു.
അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ അംഗീകാരം കിട്ടിയവരാണ് എകെജി സെന്ററിലേക്ക് പോയ തെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. അര്‍ഹിക്കാത്തവര്‍ക്ക് ഇനിയെങ്കിലും അംഗീകാരം കൊടുക്കരുതെന്നും ഇതൊരു പാഠമാണെന്നും സതീശന്‍ പറയുന്നു. ഒരു പാര്‍ട്ടി എന്നതിനപ്പുറത്ത് ആള്‍ക്കൂട്ടമായി കോണ്‍ഗ്രസ് മാറരുത്.
സിപിഎമ്മില്‍ നിന്നും സിപിഐയിലേക്ക് പലരും പോയിട്ടുണ്ട്. സിപിഐയുടെ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന കനയ്യ കുമാര്‍ പാര്‍ട്ടി വിടാന്‍ പോകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നു. ഇ തൊക്കെ പല തരത്തില്‍ പല സ്ഥലത്തും നടക്കുന്നുണ്ട്. ഇതൊന്നും വലിയ വാര്‍ത്തകളായി തോന്നു ന്നില്ലെന്ന് സതീശന്‍ പറഞ്ഞു.