English हिंदी

Blog

kanaya

സിപിഐ നേതാവ് കനയ്യ കുമാറും രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച് എംഎല്‍എ ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ ചേരും

ന്യൂഡല്‍ഹി: സിപിഐ നേതാവ് കനയ്യ കുമാറും രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച് എംഎല്‍എ ജി ഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ ചേരും. ഭഗത് സിങ് ദിനത്തിലാണ് ഇരുവരും പാര്‍ ട്ടിയുടെ ഭാഗമാകുന്നതെന്ന് കോണ്‍ഗ്രസിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Also read:  കോവിഡ് കാല സമരങ്ങള്‍ ആശങ്ക പരത്തുന്നു; രോഗവ്യാപനം രൂക്ഷമായേക്കുമെന്ന് മുന്നറിയിപ്പ്

കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സിപിഐ രംഗത്തുവന്നിരുന്നു. പ്രചാരണം അടിസ്ഥാന രഹിതമാണെന്നായിരുന്നു ജനറല്‍ സെക്രട്ടറി ഡി രാജയുടെ പ്രതികരണം. ഡി രാജയുമായി കനയ്യ കുമാര്‍ കൂടിക്കാഴ്ചയും നടത്തിയിരുന്നു.എന്നാല്‍ ബിഹാര്‍ സംസ്ഥാന ഘടക വുമായുള്ള ഭിന്നത പരിഹരിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് സൂചന.

Also read:  കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാവില്ല; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കു മെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ജനങ്ങളെ സ്വാധീനിക്കുന്ന നേതാവ് എന്ന നിലയില്‍ കനയ്യ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. 2019 തെരഞ്ഞെടുപ്പില്‍ സിപിഐ ടിക്കറ്റി ല്‍ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ശക്തമായ മത്സരം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ച കന യ്യ, ഗിരിരാജ് സിങ്ങിനോട് നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് തോറ്റത്.

Also read:  സര്‍വകലാശാല അനധ്യാപക നിയമനങ്ങള്‍ ഇനി പിഎസ്‌സി വഴി

കനയ്യ കുമാറും മേവാനിയും കോണ്‍ഗ്രസിലെത്തുന്നതോടെ ഇവര്‍ക്കൊപ്പം ഒരുകൂട്ടം അനുയായി കളും കോണ്‍ഗ്രസിലെത്തുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, പ്രശാന്ത് കിഷോര്‍ തുടങ്ങിവരുമായി കനയ്യ കുമാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഗുജറാത്തിലെ കോണ്‍ഗ്രസ് വര്‍ക്കിങ് പ്ര സിഡന്റ് സ്ഥാനമാണ് ജിഗ്നേഷ് മേവാനിക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നത് എന്നും സൂചനയുണ്ട്.