English हिंदी

Blog

mumbai

മുംബൈയില്‍ പാര്‍പ്പിട സമുച്ചയത്തിലെ ഇരുനില കെട്ടിടം തകര്‍ന്നുവീണ് ആണ് അപക ടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. മലാഡിന് സമീപം പന്ത്രണ്ടുമണിയോടെയാണ് അപകടമു ണ്ടായത്.

മുംബൈ: ശക്തമായ മഴയില്‍ കെട്ടിടം തകര്‍ന്ന് വീണ് മുംബൈയില്‍ ഒമ്പത് പേര്‍ മരിച്ചു. മുംബൈ യില്‍ പാര്‍പ്പിട സമുച്ചയത്തിലെ ഇരുനില കെട്ടിടം തകര്‍ന്നുവീണ് ആണ് അപകടം. നിരവധി പേര്‍ ക്ക് പരിക്കേറ്റു. മലാഡിന് സമീപം പന്ത്രണ്ടുമണിയോടെയാണ് അപകടമുണ്ടായത്.

Also read:  സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തര പീഡനം, പ്രിയങ്കയുടെ മരണത്തില്‍ ദുരൂഹത ; നടന്‍ ഉണ്ണി പി ദേവിനെതിരെ പരാതി

ബുധനാഴ്ച രാത്രി 11..10 ഓടെയാണ് സംഭവം. മലാദ് വെസ്റ്റിലെ ന്യൂ കലക്ടര്‍ കോംപൗണ്ടിലുള്ള കെട്ടിട മാണ് തകര്‍ന്നത്. മറ്റൊരു കെട്ടിടത്തിലേ ക്കാണ് ഇത് തകര്‍ന്ന് വീണത്. തകര്‍ന്ന കെട്ടിടത്തിന് സമീ പമുള്ള മൂന്നു കെട്ടിടങ്ങളും അപകടകരമായ നിലയിലാണ് ഇപ്പോഴുള്ളത്. ഈ കെട്ടിടങ്ങളില്‍ താമ സിക്കുന്നവരെ ഒഴിപ്പിക്കാനുള്ള നടപടികളും തുടരുകയാണ്.

Also read:  സുശാന്തിന്‍റെ മരണം; കരണ്‍ ജോഹര്‍, സല്‍മാന്‍ഖാന്‍ തുടങ്ങിയവര്‍ക്കെതിരെ കേസ്

അപകടത്തില്‍ പരിക്കേറ്റ എട്ടോളം ബിഡിബിഎ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീകളും കുട്ടി കളും അടക്കം 15 പേരെ രക്ഷപെടുത്തി. കൂടുതല്‍ പേര്‍ ഇനിയും കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. പോലീസും അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്നാ ണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Also read:  അന്തർദേശീയ സാഹിത്യ വെബിനാർപരമ്പര ആഗസ്റ്റ് 20 മുതൽ 30 വരെ