അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന യജ്ഞം ഇത് ഏഴാംതവണയാണ് കണ്ണന്‍കുളങ്ങര ക്ഷേത്രത്തില്‍ നടത്തുന്നത്. പുലര്‍ച്ചെ നാലിന് മഹാഗണപതി ഹോമത്തോടു കൂടി ആരംഭിക്കു ന്ന മഹാരുദ്രമഹായജ്ഞം മധ്യാഹ്നത്തില്‍ വസോര്‍ധാര ഹോമത്തോടു കൂടി സമാപിക്കും. ത ന്ത്രി പുലിയന്നൂര്‍ അനുജന്‍ നാരായണന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികനായിരിക്കും
കൊച്ചി : തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങര ശിവക്ഷേത്രത്തില്‍ മഹാരുദ്ര മഹായ ജ്ഞം ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17 വ്യാഴം) നടക്കും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡും, കണ്ണ ന്‍കുളങ്ങര ശിവക്ഷേത്രം ഉപദേശക സമി തിയും ചേര്‍ന്നാണ് ഏഴാമത് മ ഹാരുദ്ര മഹായജഞം നടത്തുന്നത്. കണ്ണന്‍കുളങ്ങര ശിവക്ഷേത്രത്തിന്റെ കിഴ ക്കേ നടയിലെ മൈതാനിയില്‍ പ്രത്യേകം ഒരുക്കുന്ന മഹായജ്ഞ യാഗശാലയില്‍ നടക്കും.
നാടിന്റെ സര്‍വ്വൈശ്വര്യത്തിനും സമ്പത് സമൃദ്ധിക്കും ജനനന്മയ്ക്കും, സര്‍വ്വരോഗ ശമനങ്ങള്‍ക്കും മഹാദേവനെ പ്രീതിപ്പെടുത്തുന്നതിനാണ് മഹാരുദ്ര മഹായ ജ്ഞം നടത്തി വരുന്നത്. നാട്ടുകാരുടെ ഒത്തൊരുമി ച്ചുള്ള ശ്രമഫലമായി ദേവ സ്വം ബോര്‍ഡും ക്ഷേത്രം ഉപദേശക സമിതിയും ചേര്‍ന്നാണ് മഹാരുദ്ര മഹായ ജ്ഞം നടത്തുന്നത്. അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന യജ്ഞം ഇത് ഏഴാംതവണയാണ് കണ്ണന്‍ കുളങ്ങര ക്ഷേത്രത്തില്‍ നടത്തുന്നത്. പുലര്‍ച്ചെ നാലിന് മഹാഗണപതി ഹോമത്തോടു കൂടി ആരംഭിക്കു ന്ന മഹാരുദ്രമഹായജ്ഞം മധ്യാഹ്നത്തില്‍ വസോര്‍ധാര ഹോമത്തോടു കൂടി സമാപിക്കും. തന്ത്രി പുലിയ ന്നൂര്‍ അനുജന്‍ നാരായണന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികനായിരിക്കും.
5 ദിവസത്തെ പൂജാ-വ്രത തയ്യാറെടുപ്പോടെ ആറാം ദിവസം മഹാരുദ്ര മഹായജഞം നടക്കും. പുലിയന്നൂ ര്‍ അനിയന്‍ നാരായണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്ത്വത്തില്‍ യജ്ഞശാലയില്‍ ജപിച്ച 120 ല്‍പ്പരം കലശത്തിലെ കരിക്കിന്‍ നീര് ശ്രീകോവിലില്‍ മഹാദേവന് അഭിഷേകം നടത്തും. യജ്ഞശാലയില്‍ രുദ്രം ചമകം ജപിച്ച് 11 ദ്രവ്യങ്ങള്‍ മഹാദേവന് അഭിഷേകം നടത്തുന്ന അതേ സമയത്ത് അമ്പലത്തിന്റെ ശ്രീ കോവിലിലും മഹാദേവന് അഭിഷേകം നടക്കും. യജുര്‍വേദത്തിലെ നമകം, ചമകം ക്രമാര്‍ച്ചന വേദമന്ത്ര ങ്ങളെ യോജിപ്പിച്ച് 1131 തവണ ഉരുവിടുമ്പോഴാണ് മഹാരുദ്രത്തിന് യജ്ഞശാല സാക്ഷ്യം വഹിക്കുക.
ഓഗസ്റ്റ് 17ന് രാവിലെ 4ന് ഗണപതി ഹോമത്തോടെ ആരംഭിക്കുന്ന യജ്ഞശാല തുടര്‍ന്ന് ദക്ഷിണേന്ത്യ യുടെ നാനാഭാഗത്തു നിന്ന് എത്തിച്ചേരുന്ന മുഖ്യകാര്‍മികരുടെയും, ആചാര്യന്മാരുടെയും സാന്നിധ്യത്തി ല്‍ ശ്രീനാരായണ വാദ്ധ്യരുടെ മുഖ്യ കാര്‍മികത്വത്തില്‍ 150ല്‍ പരം വേദപണ്ഡിതന്മാര്‍ നടത്തുന്ന രുദ്രാഭി ഷേകം, രുദ്രജപം, ക്രമാര്‍ച്ചന തുടങ്ങിയവയ്ക്കു ശേഷം മഹാരുദ്രത്തിന്റെ അതിവിശിഷ്ടവും, പ്രാധാന്യവു മര്‍ഹിക്കുന്ന വസൂര്‍ധാരാഹോമം നടക്കും. തുടര്‍ന്ന് കലശാഭിഷേകവും, ഭക്തജനങ്ങളുടെ വക അന്ന ദാനവും നടക്കും.
അശ്വമേധ പാരായണം,
വിഷ്ണു സഹസ്രനാമ പാരായണം
16ന് വൈകിട്ട് 6.30ന് അശ്വമേധ പാരായണം, വിഷ്ണു സഹസ്രനാമ പാരായണം സുക്തങ്ങള്‍ തുട ങ്ങി യവയുണ്ട്.17ന് പുലര്‍ച്ചെ നാലിന് മഹാഗണപതി ഹോമം,5.30ന് മഹാസങ്കല്പം, 6.30ന് മഹാ ന്യാസജ പം, എട്ടിന് രുദ്രജപം,10.30ന് ശ്രീരുദ്ര ചമക ക്രമാര്‍ച്ചന,12ന് വസോര്‍ധാര ഹോമം, 12.30ന് പുന:പൂജ,(121 കലശാഭിഷേകം).തുടര്‍ന്ന് 3500 പേര്‍ക്ക് അന്നദാനം.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ബന്ധപ്പെടുക – 9495334593/ 9744455300