കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാനര്‍സര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി വീണ്ടും ഗവര്‍ണര്‍ ഡോ.മുഹമ്മദ് ആരിഫ് ഖാന്‍. വിസി ക്രിമിനലെന്നും സിപിഎമ്മിന്റെ പാര്‍ട്ടി കേഡര്‍ ആയാണ് വിസി പ്രവര്‍ത്തിക്കുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി
ന്യൂഡല്‍ഹി : കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാനര്‍സര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി വീണ്ടും ഗവര്‍ണര്‍ ഡോ.മുഹമ്മദ് ആരിഫ് ഖാന്‍. വിസി ക്രിമിനലെന്നും സിപിഎമ്മിന്റെ പാര്‍ട്ടി കേ ഡര്‍ ആയാണ് വിസി പ്രവര്‍ത്തിക്കുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ആ സ്ഥാനത്ത് ഇരുന്ന് യൂ ണിവേഴ്സിറ്റിയെ നശിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. വിസിക്കെതിരെ നിയമപ്രകാരമായി നടപ ടികള്‍ ആരംഭിച്ചതായി ഗവര്‍ണര്‍ പറഞ്ഞു.
രാഷ്ട്രീയ പിന്തുണ ഒന്നുകൊണ്ടുമാത്രമാണ് കണ്ണൂര്‍ വി സി ആ സ്ഥാനത്ത് ഇരിക്കുന്നതെന്നും അദ്ദേ ഹം വിമര്‍ശിച്ചു. മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്ന താണ് വിസിയുടെ നിലപാട്. തന്നെ അപായപ്പെടുത്താന്‍ വി സി ഗൂഢാലോചന നടത്തി. രാജ്ഭവന്‍ ആവശ്യപ്പെട്ടിട്ട് പോലും നടപ ടി സ്വീകരിക്കാന്‍ വി സി തയ്യാറായില്ലെ ന്നും ഗവര്‍ണര്‍ക്കെതിരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പ്രതി ഷേധത്തെ സൂചിപ്പിച്ച് ആരിഫ് ഖാന്‍ പറഞ്ഞു.
മുന്‍പ് ചരിത്രകോണ്‍ഗ്രസിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് വിസി സ്വീകരിച്ച നടപടികള്‍ തീര്‍ ത്തും നിയമവിരുദ്ധമാണ്. അന്ന് ഗവര്‍ണര്‍ക്ക് നേരെ കൈയേറ്റമുണ്ടായി. രാജ്യത്ത് മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്ക് നേരെയോ കൈയേറ്റമുണ്ടാകാം. എന്നാല്‍ രാഷ്ട്രപതിക്കോ, ഗവര്‍ണര്‍ക്കോ നേരെ കൈയേറ്റമുണ്ടായാല്‍ അത് ഗുരുതരമായ കുറ്റമാണ്. അങ്ങനെ ഒരു സംഭവമുണ്ടായിട്ട് അത് റിപ്പോ ര്‍ട്ട് ചെയ്യാന്‍ പോലും വിസി തയ്യാറായില്ല. തന്നെ ആ പരിപാടിക്ക് ക്ഷണിച്ചത് വിസിയായിരുന്നു. രാ ജ്ഭവന്‍ ആവശ്യപ്പെട്ടിട്ടുപോലും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ലെന്നും ഗവ ര്‍ണര്‍ പറഞ്ഞു.
അക്കാദമിക് അന്തസ്സോ പദവിയുടെ മാന്യതയോ വിസി കാത്തുസൂക്ഷിക്കുന്നില്ല. പാര്‍ട്ടി കേഡര്‍ എന്ന നിലക്ക് മാത്രമാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും കണ്ണൂര്‍ വി സി കാരണമാണ് തനിക്ക് ഇങ്ങനെയൊക്കെ സംസാരിക്കേണ്ടി വരുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും കണ്ണൂര്‍ വി സിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഗവര്‍ണര്‍ സംസാരിച്ചത്.