ശക്തമായ ഇടിവിനും അതിനു ശേഷമുള്ള നാടകീയമായ കരകയറ്റത്തിനുമാണ് ഇന്ന് ഓഹരി വിപണി സാക്ഷ്യം വഹിച്ചത്. പ്രതികൂലമായ ആഗോള സൂചനകളെ തുടര്‍ന്ന് നഷ്ടത്തോടെ വ്യാപാരം തുടങ്ങിയ ഓഹരി വിപണി വ്യാപാരത്തിന്റെ ആദ്യമണിക്കൂറില്‍ ശക്തമായ ഇടിവാണ് നേരിട്ടത്. 14,350 പോയിന്റ് വരെ ഇടിഞ്ഞ നിഫ്റ്റി താഴ്ന്ന നിലയില്‍ നിന്നും 400 പോയിന്റിലേറെയാണ് വ്യാപാരത്തിനിടെ ഉയര്‍ന്നത്.
മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ അഞ്ച് ദിവസം നേരിട്ട ഇടിവിന് ഇന്ന് വിരാമം കുറിച്ചു. സെന്‍സെക്സ് 641 പോയിന്റ് ഉയര്‍ന്ന് 49858.24 പോയിന്റിലാണ് ക്ലോസ് ചെയ്തത്.
ശക്തമായ ഇടിവിനും അതിനു ശേഷമുള്ള നാടകീയമായ കരകയറ്റത്തിനുമാണ് ഇന്ന് ഓഹരി വിപണി സാക്ഷ്യം വഹിച്ചത്. പ്രതികൂലമായ ആഗോള സൂചനകളെ തുടര്‍ന്ന് നഷ്ടത്തോടെ വ്യാപാരം തുടങ്ങിയ ഓഹരി വിപണി വ്യാപാരത്തിന്റെ ആദ്യമണിക്കൂറില്‍ ശക്തമായ ഇടിവാണ് നേരിട്ടത്. 14,350 പോയിന്റ് വരെ ഇടിഞ്ഞ നിഫ്റ്റി താഴ്ന്ന നിലയില്‍ നിന്നും 400 പോയിന്റിലേറെയാണ് വ്യാപാരത്തിനിടെ ഉയര്‍ന്നത്. 14,788 പോയിന്റ് വരെ ഉയര്‍ന്ന നിഫ്റ്റി 1.28 ശതമാനം നേട്ടത്തോടെ 14,744ലാണ് ക്ലോസ് ചെയ്തത്.
എഫ്ടിഎസ്ഇയുടെ റീബാലന്‍സിംഗാണ് വിപണിയികെ കരകയറ്റത്തിന് വഴിയൊരുക്കിയത്. റീബാലന്‍സിംഗിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് 800 ദശലക്ഷം മുതല്‍ 900 ദശലക്ഷം വരെ ഡോളര്‍ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.
അതേ സമയം ഈയാഴ്ച പൊതുവെ വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈയാഴ്ച സെന്‍സെക്സും നിഫ്റ്റിയും രണ്ട് ശതമാനം വീതം നഷ്ടം നേരിട്ടു.
നിഫ്റ്റി എഫ്എംസിജി സൂചിക 2.4 ശതമാനവും മെറ്റല്‍ സൂചിക 2.1 ശതമാനവുമാണ് ഇന്ന് ഉയര്‍ന്നത്. പൊതുമേഖലാ ബാങ്ക് സൂചിക 1.5 ശതമാനവും ഫാര്‍മ സൂചിക 1.3 ശതമാനവും ഉയര്‍ന്നു.
നിഫ്റ്റി മിഡ്കാപ് സൂചിക 1.2 ശതമാനവും സ്മോള്‍കാപ് സൂചിക 0.7 ശതമാനവും നേട്ടം രേഖപ്പെടുത്തി. നിഫ്റ്റിയിലെ 1011 ഓഹരികള്‍ നേട്ടത്തിലായപ്പോള്‍ 868 ഓഹരികള്‍ നഷ്ടം നേരിട്ടു.