മന്ത്രിസഭ വകുപ്പ് വിഭജനത്തെപ്പറ്റി സിപിഎം – സിപിഐ നേതാക്കള്‍ അനൗപചാരിക ചര്‍ച്ചകള്‍ പുരോഗമിക്കവെ ഒരു മന്ത്രി സ്ഥാനം കൂടി ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം രംഗത്തെത്തി. എന്നാല്‍ ഒരു മന്ത്രിസ്ഥാനത്തിനപ്പുറം നല്‍കാനാവില്ലെന്ന നിലപാടില്‍ തന്നെയാണ് സിപിഎം
തിരുവനന്തപുരം : മന്ത്രിസഭ വകുപ്പ് വിഭജനത്തെപ്പറ്റി സിപിഎം – സിപിഐ നേതാക്കള്‍ അനൗ പചാരിക ചര്‍ച്ചകള്‍ പുരോഗമിക്കവെ ഒരു മന്ത്രി സ്ഥാനം കൂടി ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം രംഗത്തെത്തി. സിപിഎം 12 മന്ത്രിമാര്‍, സിപിഐ നാല്, കേരള കോണ്‍ ഗ്രസ് എം, ജെഡിഎസ്, എന്‍സിപി പാര്‍ട്ടികള്‍ക്ക് ഓരോ മന്ത്രിസ്ഥാനവും കഴിഞ്ഞ ദിവസം തീരുമാ നിച്ചിരുന്നു. മറ്റ് ചെറിയ കക്ഷികളില്‍ ആര്‍ക്കൊക്കെ മന്ത്രി സ്ഥാനം കിട്ടുമെന്ന് നാളെ അറിയാം. എന്നാല്‍ മന്ത്രിസ്ഥാനം കൂടി വേണമെന്നാണ് ജോസ് കെ. മാണിയുടെ ആവശ്യം. ഇക്കാര്യത്തില്‍ സിപിഎം വഴങ്ങിയിട്ടില്ല. കേരള കോണ്‍ഗ്രസിന് ഒരു മന്ത്രി സ്ഥാനം മാത്രമേ നല്‍കാനാവു എന്ന നിലപാടിലാണ് സിപിഎം.
അതേസമയം രണ്ടാം മന്ത്രിസ്ഥാനത്തിനായുള്ള ശ്രമം തുടരാന്‍ തന്നെയാണ് കേരളകോണ്‍ഗ്രസ് തീരുമാനം. ഉഭയകക്ഷി ചര്‍ച്ചയില്‍ ഇക്കാര്യം വീണ്ടും ഉന്നയിക്കും. എന്നാല്‍ ഒരു മന്ത്രിസ്ഥാനത്തി നപ്പുറം നല്‍കാനാവില്ലെന്ന നിലപാടില്‍ തന്നെയാണ് സിപിഎം. ഇന്നലെ ചേര്‍ന്ന സിപിഎം സിപി ഐ ഉഭയ കക്ഷി ചര്‍ച്ചയിലും ഇക്കാര്യത്തില്‍ ധാരണയിലെത്തി.
ജനാധിപത്യ കേരളകോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ബി കക്ഷികളുടെ മന്ത്രിസ്ഥാനം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞപ്പോഴാണ് ഒരു മന്ത്രി സ്ഥാനം കൂടി വേണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി രംഗ ത്തെത്തിരിക്കുന്നത്. എല്ലാ കക്ഷികള്‍ക്കും പ്രാതിനിധ്യം കിട്ടിയപ്പോള്‍ തന്നെ മന്ത്രിമാരു ടെ എണ്ണം 21 ആയിക്കഴിഞ്ഞു. ഐഎന്‍എലിന് ചീഫ് വിപ്പ് സ്ഥാനമാകും നല്‍കാനാണ് തീരുമാനം. എല്‍ജെ ഡി, കോണ്‍ഗ്രസ് എസ് കക്ഷികള്‍ക്ക് ഇത്തവണ അവസരം കിട്ടില്ല. ചെറുകക്ഷികളുമായി നാളെ സിപിഎം അവസാനവട്ട ചര്‍ച്ച നടത്തും. വകുപ്പുകള്‍ വച്ചുമാറുന്നത് സംബന്ധിച്ച് സിപിഐയു മായി ഒരിക്കല്‍കൂടി ഉഭയകക്ഷിചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ഇടതുമുന്നണി യോഗം. ചൊവ്വാഴ്ച സിപിഎമ്മിന്റെയും സിപിഐയുടെയും മറ്റ് ഘടകക്ഷി കളുടെയും നേതൃയോഗങ്ങളും പാര്‍ല മെന്ററി പാര്‍ട്ടി യോഗങ്ങളും ചേരും. അതിനു ശേഷം മന്ത്രി മാരെ പ്രഖ്യാപിക്കാനാണ് തീരുമാനം.