കോവിഡ് വ്യാപനത്തില്‍ ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം. താ ല്‍ക്കാലിക ആശു പത്രികള്‍ ഒരുക്കാനും ഹോം ഐസലേഷന്‍ നിരീ ക്ഷിക്കാന്‍ പ്രത്യേ ക സംഘത്തെ നിയോഗിക്കാനും കേ ന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ ദേശിച്ചു
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തില്‍ ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം. താല്‍ ക്കാലിക ആശുപത്രികള്‍ ഒരുക്കാനും ഹോം ഐസലേഷന്‍ നിരീ ക്ഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോ ഗിക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. രാജ്യത്ത് പ്രതിദിന കോവിഡ് കേ സുകള്‍ ഒരു ഇടവേളയ്ക്ക് ശേഷം ഇരുപതിനായിരം കടന്ന സാഹചര്യത്തിലാണ് വീണ്ടും ജാഗ്രതാനിര്‍ ദേശം പുറപ്പെടുവിച്ചത്. ഒമിക്രോണ്‍ കേസുകള്‍ 1500ന് അടുത്തായി.
നേരിയ രോഗലക്ഷണമുളളവരെ പാര്‍പ്പിക്കാന്‍ ഹോട്ടല്‍ മുറികളടക്കം മാറ്റിവയ്ക്കണമെന്നും സംസ്ഥാന
ങ്ങള്‍ക്കയച്ച കത്തില്‍ പറയുന്നു. ജില്ലാതലങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങണം, ഓക്സിജന്‍ ലഭ്യത യുടെ കണക്കെടുപ്പു നടത്തണം, ആംബുലന്‍സ് ലഭ്യത ഉറപ്പാക്കണം തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കി യിട്ടുണ്ട്.
കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായത്. ഇന്ന് കോവിഡ് രോഗികളുടെ എണ്ണം 20,000 കടന്നു. മുംബൈ, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങ ളിലാണ് കൂടുതല്‍ രോഗികളുള്ളത്.
കഴിഞ്ഞ ദിവസത്തേക്കാള്‍ കോവിഡ് കേസുകള്‍ 35 ശതമാനം കൂടി. 22,775 പേര്‍ക്ക് രോഗബാധയും 406 മ രണവുമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 1431 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 454 ഉം ഡല്‍ഹിയില്‍ 351 ഉം ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു. വീട്ടില്‍ സ്വയം നിരീ ക്ഷണത്തില്‍ കഴിയുന്ന വര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രത്യേക സംഘത്തെ നി യോഗിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
‘കുട്ടികള്‍ സുരക്ഷിതരെങ്കില്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതം’,
കൗമാരക്കാര്‍ക്ക് വാക്സിനേഷന്‍ റജിസ്ട്രേഷന് തുടക്കംകുട്ടികള് സുരക്ഷിതരെങ്കില്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാണെന്ന് കൗമാരക്കാര്‍ ക്കുള്ള വാക്സിനേഷന്‍ റജിസ്ട്രേഷന് തുടക്കമിട്ട് കേന്ദ്ര ആ രോഗ്യമന്ത്രി മന്‍സുഖ് മാ ണ്ഡവ്യ ട്വീറ്റ് ചെയ്തു. ഗ്രാമീണമേഖലയ്ക്കും കുട്ടികള്‍ക്കും പ്രത്യേക ശ്രദ്ധനല്‍കണം. ഓക്സി ജന്‍,വെന്റിലേറ്റര്‍ തുട ങ്ങിവ കൃത്യമായി ഉറപ്പാക്കണം. ദ്രുതപരിശോധന ബൂത്തുകള്‍ തുടങ്ങണം. പനി, തലവേദന, തൊണ്ട വേദന, ശ്വാസത ടസം, ശരീരവേദന, രുചിയും മ ണവും നഷ്ടമാകല്‍, ക്ഷീണം, വയറിളക്കം രേഗലക്ഷണങ്ങളായി കണക്കാക്കി പരിശോ ധന വേണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശം.