മസ്കത്ത് : വടക്കൻ ശർഖിയ ഗവർണറേറ്റിൽ ഒരു വർഷത്തിനിടെ തൊഴിൽ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 400ൽ പരം പ്രവാസികളെ അറസ്റ്റ് ചെയ്തതായി തൊഴിൽ മന്ത്രാലയം ലേബർ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. 605 സ്ഥാപനങ്ങളിൽ ഇക്കാലയളവിൽ പരിശോധന നടത്തുകയും 131 പരാതികൾ കൈകാര്യം ചെയ്യുകയും ചെയ്തു. 75 കേസുകളിൽ പ്രതികളെ പിടികൂടിയതായും മന്ത്രാലയം അറിയിച്ചു. നിയമവിരുദ്ധമായി ജോലി ചെയ്ത 428 വിദേശ തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ 361 പേരെ നാടുകടത്തി.
