English हिंदी

Blog

aiswarya and pinaray

ഒരു കോടി കോവിഡ് വാക്‌സിനുകള്‍ പുറത്തുനിന്നു വാങ്ങുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തെ പിന്തുണച്ച് നടി ഐശ്വര്യ ലക്ഷ്മി

തിരുവനന്തപുരം : കോവിഡ് രണ്ടാം തരംഗത്തില്‍ കേരള സര്‍ക്കാര്‍ നടപടികളെ അഭിനന്ദിച്ച് നടി ഐശ്വര്യ ലക്ഷ്മി. തനിക്ക് രാഷ്ട്രീയം ഇല്ല, പക്ഷേ പിണറായി വിജയന്‍ സര്‍ക്കാര്‍ ഈ വിഷയം മികച്ച രീതിയില്‍ തന്നെ കൈകാര്യം ചെയ്യുന്നു എന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

Also read:  ശിവശങ്കര്‍ സര്‍വീസിലേക്ക് മടങ്ങി വരുന്നു ; ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയില്‍, പൊതുഭരണവകുപ്പ് സര്‍ക്കാരിന്റെ അഭിപ്രായം തേടി

483 കോടി ചെലവഴിച്ചാണ് അടുത്ത മൂന്ന് മാസക്കാലത്തെ വാക്‌സിനേഷന്‍ നടപടികള്‍ക്കായി ഒരു കോടി വാക്‌സിനുകള്‍ വാങ്ങുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇതിനെ പിന്തുണച്ചാണ് ഐ ശ്വര്യ ലക്ഷ്മി രംഗത്തുവന്നത്.

‘ഐ ലൗ യൂ ചീഫ് മിനിസ്റ്റര്‍. എനിക്ക് രാഷ്ട്രീയമില്ല. എങ്കിലും നമ്മുടെ സംസ്ഥാനത്ത് കാര്യങ്ങള്‍ കൈകാര്യം കാണുമ്പോള്‍ സന്തോഷം. കഠിന കാലഘട്ടം കഴിഞ്ഞിട്ടില്ല. എങ്കിലും ഇത് പ്രത്യാശ്യ യുടെ കണിക തരുന്നു, നന്ദി’. ഐശ്വര്യ ലക്ഷ്മിക്ക് കഴിഞ്ഞ ഏപ്രില്‍ എട്ടിന് കോവിഡ് ബാധിച്ചിരുന്നു.

Also read:  ഇരുന്നൂറ്റി അമ്പതാമത് ചിത്രത്തില്‍ മാസ് ലുക്കുമായി സുരേഷ് ഗോപി

മുഖ്യമന്ത്രിയുടെ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളെ താരം അഭിനന്ദിച്ചു. ഒരു രാഷ്ട്രീയ പാര്‍ ട്ടിയുമായും അനുഭാവമില്ലെന്നും പക്ഷേ നമ്മുടെ സംസ്ഥാനത്തെ കാര്യങ്ങള്‍ മുഖ്യമന്ത്രി കൈകാ ര്യം ചെയ്യുന്നത് കാണുമ്പോള്‍ അതീവ സന്തോഷം തോന്നുന്നതായും ഐശ്വര്യ ലക്ഷ്മി കുറിച്ചു, കഠിനകാലഘട്ടം അവസാനിക്കുന്നില്ലെങ്കിലും മുഖ്യമന്ത്രിയുടെ കോവിഡ് നിയന്ത്രണ നടപടികള്‍ പ്രത്യാശ നല്‍കുന്നതായും താരം കൂട്ടിച്ചേര്‍ത്തു. ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസിലാണ് ഐശ്വര്യ ലക്ഷ്മി മുഖ്യമന്ത്രിയെ അഭിനന്ദിച്ച് രംഗത്തുവന്നത്.

Also read:  തെരഞ്ഞെടുപ്പ് ഫലം: ആദ്യ വിജയം യുഡിഎഫിന്