ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ മുപ്പത്താറാമത് സ്ഥാപകദിനത്തോടനുബന്ധിച്ച് 7 രാജ്യങ്ങളിലെ 26 ആസ്റ്റര്‍ ഹോസ്പ്പിറ്റലുകള്‍ വഴി നിര്‍ധനരായ രോഗികള്‍ക്ക് നിരക്കി ളവുകളോടെ 1000 ശസ്ത്രക്രിയകള്‍ ആസ്റ്റര്‍ വോളന്റിയേഴ്സ് ലഭ്യമാക്കും
കൊച്ചി: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ മുപ്പത്താറാമത് സ്ഥാപകദിനത്തോടനുബന്ധിച്ച് 7 രാജ്യങ്ങ ളിലെ 26 ആസ്റ്റര്‍ ഹോസ്പ്പിറ്റലുകള്‍ വഴി നിര്‍ധനരായ രോഗികള്‍ക്ക് നിരക്കിളവുകളോടെ 1000 ശസ്ത്ര ക്രിയകള്‍ ആസ്റ്റര്‍ വോളന്റിയേഴ്സ് ലഭ്യമാക്കും.
ആസ്റ്റര്‍ വോളന്റിയേഴ്സിന്റെ ‘കൈന്‍ഡ്നെസ്സ് ഈസ് എ ഹാബിറ്റ് ‘എന്ന ക്യാ മ്പയിനിന്റെ ഭാഗമായിയാണ് ഇന്ത്യയിലെയും ജി.സി.സിയിലെയും 26 ആസ്റ്റര്‍ ആശുപത്രികളി ലായി സാമ്പത്തികമായി ദുര്‍ബലരായ രോഗികള്‍ക്ക് ജീവന്‍ രക്ഷാ ശസ്ത്രക്രിയകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നത്. 250 ശസ്ത്രക്രിയക ള്‍ സൗ ജന്യമായും ബാക്കിയുള്ളവ 50 ശതമാനത്തിലധികം സബ്സിഡിയോ ടെയും നല്‍കും.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനില്‍ 1,000ലധികം നിര്‍ധന രോഗികള്‍ക്ക് സൗജന്യവും, സബ്സി ഡി നിരക്കിലുമുള്ള ചികിത്സ പ്രദാനം ചെയ്യുമെന്നും ആയിരക്കണ ക്കിന് മരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്നും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂ പ്പന്‍ പറഞ്ഞു.7 രാജ്യങ്ങളി ലെ 28,000ലധികം ആസ്റ്റര്‍ ജീവനക്കാര്‍ക്ക് സൗജന്യ ആരോഗ്യ പരിശോധന പാക്കേജും ലഭ്യമാക്കുമെന്നും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.