English हिंदी

Blog

anti couruption movement

ബി.ജെ.പിയുടെ കള്ളപ്പണ ഇടപാടില്‍ പരാതി നല്‍കിയ ആന്റി കറപ്ഷന്‍ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഐസക് വര്‍ഗീസാണ് പാലക്കാട് ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയ്ക്ക് മുമ്പാകെ മൊഴി നല്‍കിയത്

പാലക്കാട്: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഏഴ് ബി.ജെ.പി. നേതാക്കളുടെ സമ്പ ത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായതായി പൊലീസിന് മൊഴി. ബി.ജെ.പിയുടെ കള്ളപ്പണ ഇടപാടില്‍ പരാതി നല്‍കിയ ആന്റി കറപ്ഷന്‍ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഐസക് വര്‍ഗീസാണ് പാലക്കാട് ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയ്ക്ക് മുമ്പാകെ മൊഴി നല്‍കിയത്.

Also read:  വിറക്, അറക്കപ്പൊടി, ഗ്യാസ്... (തൃക്കാക്കര സ്‌ക്കെച്ചസ്)

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ കേരളത്തിലേക്ക് വന്‍തോതില്‍ ബി.ജെ.പി. കളളപ്പണം ഒഴുക്കിയിട്ടുണ്ട്. 7 ബി.ജെ.പി. നേതാക്കളുടെ സാമ്പത്തിക വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി യെന്ന് ഐസക് വര്‍ഗീസ് പറയുന്നു.

Also read:  കോന്നി മെഡിക്കല്‍ കോളേജ് ഒ.പി.വിഭാഗം ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

കൊടകര കളളപ്പണ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐസക് വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ശോഭാ സുരേന്ദ്രന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച പരാതി യുടെ അടിസ്ഥാനത്തിലാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഐസക് വര്‍ഗീസില്‍ നിന്നും മൊഴി എടുത്തത്. കൊടകര കള്ളപ്പണ കേസ്, സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്ര എന്നിവ സംബന്ധിച്ച വിവരങ്ങ ളും ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ തായി ഐസക് വര്‍ഗീസ് പറഞ്ഞു.

Also read:  കൊച്ചി വിമാനത്താവളത്തിൽ കോവിഡ് ആന്‍റിജന്‍ ടെസ്റ്റ്