മസ്‌കത്ത് : ഏറ്റവും കുറവ് മലനീകരണമുള്ള അറബ് രാജ്യമായി ഒമാന്‍. മേഖലയില്‍ ഒന്നാം സ്ഥാനവും ആഗോള തലത്തില്‍ 22ാം സ്ഥാനവുമാണ് സുല്‍ത്താനേറ്റിന്. നംബിയോ പ്ലാറ്റ്‌ഫോം ആണ് ഈ വര്‍ഷത്തെ ആഗോള മലിനീകരണ സൂചിക പുറത്തിറക്കിയത്.വായുജല ഗുണനിലവാരം, മാലിന്യം സംസ്‌കരണം, ശബ്ദ മലിനീകരണം, ഹരിത ഇടങ്ങളുടെ ലഭ്യത എന്നിവ സുല്‍ത്താനേറ്റിനെ പട്ടികയില്‍ ഒന്നാമതെത്തിച്ചു. പാരിസ്ഥിതിക ഗുണ നിലവാരം സംരക്ഷിക്കുന്നതിലും മലിനീകരണം കുറയ്ക്കുന്നതിലും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഒമാന്‍ നടത്തുന്ന ശ്രമങ്ങള്‍ നേട്ടത്തിന് കാരണമായി.
ആരോഗ്യകരവും വൃത്തിയുള്ളതുമായ അന്തരീക്ഷം ഉറപ്പാക്കല്‍, ശുദ്ധമായ ഊര്‍ജത്തിന്റെ ഉപയോഗം, വനവത്കരണം, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ എന്നീ മേഖലയില്‍ ഒമാന്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാവി തലമുറക്കായി സുസ്ഥിര വികസനം കൈവരിക്കുന്നതിലും പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഒമാന്റെ വിഷന്‍ 2040 ഭാഗമായി നടപ്പിലാക്കുന്ന പദ്ധതികളും റിപ്പോര്‍ട്ട് പ്രത്യേകം പരാമര്‍ശിക്കുന്നു.
