ദുബായ്: കോവിഡ് കാലത്തെ ഇന്ത്യയിലേക്കുള്ള വിമാനയാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്നഎയർ സുവിധ സംവിധാനം നിർത്തണമെന്ന് ശശി തരൂർ എംപി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് ആവശ്യപ്പെട്ടു.
ഇന്ത്യക്കാർക്ക് കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാതെ ലോകത്ത് എവിടെ വേണമെങ്കിലും സഞ്ചരിക്കാമെങ്കിലും സ്വന്തം രാജ്യത്തേക്ക് വരണമെങ്കിൽ എയർ സുവിധയിൽ രജിസ്റ്റർ ചെയ്യണമെന്നത് വിചിത്ര നിയമമാന്നെന്നും, കോവിഡിന്റെ മൂർദ്ധന്യാവസ്ഥയിൽ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കാനും സഞ്ചാരവഴി കണ്ടെത്താനുമാണ് എയർ സുവിധ ഉപയോഗിച്ചിരുന്നത്.
Also read: കുവൈറ്റിൽ സുരക്ഷാ പരിശോധന ശക്തമാക്കി ; സർവീസ് നിർത്താൻ ഒരുങ്ങി ട്രാൻസ് പോർട്ടേഷൻ കമ്പനികൾ
സ്ഥിതിഗതികൾ സാധാരണ നിലയിൽ ആയിട്ടും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് എയർ സുവിധ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നത് എന്തിനെന്നും ശശി തരൂർ ചോദിച്ചു.













