English हिंदी

Blog

bindu

ഐഎസില്‍ ചേര്‍ന്ന ഇന്ത്യന്‍ വനിതകളെ തിരിച്ചെത്തിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് അഫ്ഗാനി സ്ഥാന്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദുവിന്റെ വൈകാരിക പ്രതികരണം

തിരുവനന്തപുരം: ഐഎസില്‍ ചേര്‍ന്ന ഇന്ത്യന്‍ വനിതകളെ തിരിച്ചെത്തിക്കാന്‍ ഉദ്ദേശിക്കുന്നി ല്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് അഫ്ഗാനി സ്ഥാന്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തി മയുടെ അമ്മ ബിന്ദുവിന്റെ വൈകാരിക പ്രതികരണം. തന്റെ മകളെ കൊല്ലാന്‍ വിടുന്നതെന്തി നാണെ ന്ന് ബിന്ദു ചോദിച്ചു.

Also read:  ട്രാക്ടര്‍ റാലി സംഘര്‍ഷം: 20-ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്; മരിച്ച കര്‍ഷകനും പ്രതി

ഒരു ഇന്ത്യക്കാരി എന്ന നിലയില്‍ മനുഷ്യാവകാശമല്ലേ അത്. തന്റെ മകള്‍ ഇന്ത്യ വിട്ടു പോകുന്നതിന് മുമ്പ് അന്നത്തെ സര്‍ക്കാരിനെയും പൊലീ സ് ഉദ്യോഗസ്ഥരെയും അറിയിച്ചതല്ലേയെന്നും അന്ന് തടയാ തെ ഇപ്പോള്‍ അവരെ കൊല്ലാന്‍ വിടുന്നത് എന്തിനാണെന്ന് ബിന്ദു ചോദിക്കുന്നു.

‘ഞാന്‍ ഇന്ത്യയ്‌ക്കെതിരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? എന്റെ മകള്‍ ഇന്ത്യ വിടുന്നതിനു മുന്‍പ് അന്നത്തെ കേരള സര്‍ക്കാരിനെയും പൊലീസ് ഉദ്യോഗസ്ഥരെയും അറിയിച്ചതല്ലേ? എന്തുകൊണ്ട് അവര്‍ തടഞ്ഞില്ല. എല്ലാം കഴിഞ്ഞ് കൈയ്യിലെത്തിയിട്ട് എന്റെ മകളെ എന്തിനാണ് ഇങ്ങനെ കൊ ല്ലാന്‍ വിടുന്നത്?’ ബിന്ദു വാര്‍ത്താ ചാനലിനോടു ചോദിച്ചു.

Also read:  ഉമ്മന്‍ചാണ്ടിയുടെ കാലത്തെ അനധികൃത നിയമന വിവരങ്ങള്‍ പുറത്ത്; വെട്ടിലായി യുഡിഎഫ്

ഇന്ത്യയിലേയ്ക്ക് നിമിഷയെ തിരിച്ചെത്തിച്ച ശേഷം നിയമനടപടികള്‍ തുടരണമെന്ന നിലപാടായി രുന്നു ബിന്ദു സ്വീകരിച്ചിരുന്നത്. മാസങ്ങള്‍ക്കു മുന്‍പ് റോ ഉദ്യോഗസ്ഥര്‍ പുറത്തു വിട്ട ശബ്ദരേഖ യില്‍ നിമിഷ ഇന്ത്യയിലേയ്ക്ക് മടങ്ങണമെന്നു താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തടവില്‍ കഴിയുന്നവരെ അതതു രാജ്യങ്ങളിലേയ്ക്ക് നാടുകടത്താന്‍ അഫ്ഗാന്‍ ഭരണകൂടം സന്നദ്ധമായതിനു പിന്നാലെ കുടുംബം പ്രതീക്ഷയി ലായിരുന്നു. എന്നാല്‍ ഇവരെ തിരിച്ചെത്തിച്ചേക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.

Also read:  വിസ്മയയുടെ മരണത്തില്‍ ശക്തമായ തെളിവ്, കിരണ്‍ കുമാറിന് ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റം : ഐജി ഹര്‍ഷിത അത്തല്ലൂരി

നിമിഷ ഫാത്തിമ ഉള്‍പ്പെടെ നാല് പേരാണ് അഫ്ഗാനിസ്ഥാന്‍ ജയിലില്‍ കഴിയുന്നത്. സോണിയ, മെറിന്‍, നിമിഷ, റഫീല എന്നിവരാണ് അഫ്ഗാന്‍ ജയിലിലുള്ളത്.