എച്ച്3എന്‍2 വൈറസ് ബാധിച്ച് രാജ്യത്ത് രണ്ടു മരണം. ഹരിയാണയിലും കര്‍ണാട കയിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 90 പേര്‍ക്ക് എച്ച്3എന്‍2 പനി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: വ്യാപകമായ പനിക്കും മറ്റ് വൈറല്‍ രോഗങ്ങള്‍ക്കും കാരണമായ എച്ച്3എന്‍2 വൈറസ് ബാ ധിച്ച് രാജ്യത്ത് രണ്ടു മരണം. ഹരിയാണയിലും കര്‍ണാടകയിലു മാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇ തുവരെ 90 പേര്‍ക്ക് എച്ച്3എന്‍2 പനി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കര്‍ണാടകയില്‍ ഹാസനില്‍നിന്നുള്ള ഏര ഗൗഡയാണ് (82) മരിച്ചത്. പനിയെത്തുടര്‍ന്ന് കഴിഞ്ഞ മാസം 24നാണ് ഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ മാസം ആറിനു മരിച്ചു. ഗൗഡയ്ക്ക് എച്ച്3എന്‍2 വൈറസ് ബാധ സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
ഗൗഡയ്ക്ക് പ്രമേഹം ഉണ്ടായിരുന്നു. രക്താതിസമ്മര്‍ദവും അലട്ടിയിരുന്നതായി ആരോഗ്യ വകുപ്പ് ഉദ്യോഗ സ്ഥര്‍ പറഞ്ഞു. ഗൗഡയുടെ ഭാര്യ ഉള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കളില്‍ പരിശോധന നടത്തി. ഫലം നെഗറ്റിവ് ആണെന്ന് അധികൃതര്‍ അറിയിച്ചു.ഹരിയാനയില്‍ മരിച്ചയാളുടെ വിവരങ്ങള്‍ വെളിവായിട്ടില്ല. രാജ്യത്ത് ഇതുവരെ 90ലധികം പേര്‍ക്ക് എച്ച്3എന്‍2 ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.