ഒരു കോടി സന്ദര്‍ശകര്‍ എക്‌സ്‌പോയിലെത്തിയതിന്റെ ആഘോഷസൂചകമായി സംഘാടകര്‍ നല്‍കുന്നത് പത്തുദിര്‍ഹത്തിന്റെ ടിക്കറ്റ്.
ദുബായ് : എക്‌സ്‌പോ 2020 സന്ദര്‍ശിച്ചവരുടെ എണ്ണം ഒരു കോടിയായതിന്റെ ആഘോഷത്തിന്റെ ഭാഗമായി ജനുവരി 16 ഞായറാഴ്ച ടിക്കറ്റിന് ഈടാക്കുക പത്തു ദിര്‍ഹം മാത്രം .
ഒരു ദിവസത്തേക്ക് മാത്രമാണ് ഈ നിരക്ക്. വിവിധ പരിപാടികളാണ് ഞായറാഴ്ച എക്‌സ്‌പോ വേദികളില്‍ സംഘടിപ്പിച്ചിരിക്കുന്നത്.
കൊറിയന്‍ പവലിയനില്‍ ദേശീയാ ദിനാചരണമാണ് പ്രധാന പരിപാടി. ഇതുകൂടാതെ പോപ് കണ്‍സര്‍ട് ഉള്‍പ്പടെയുള്ള സംഗീത പരിപാടികളുമുണ്ട്.
ഡിജെ മാറ്റൊ ബ്ലൂ അവതരിപ്പിക്കുന്ന സംഗീത നിശയും രാത്രിയില്‍ അരങ്ങേറും.
ഐക്യ രാഷ്ട്ര സഭയുടെ ഗ്ലോബല്‍ ഗോള്‍ സമ്മേളനവും ഈ ആഴ്ച എക്‌സപോയില്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതാദ്യമായാണ് യുഎന്‍ സമ്മേളനം ന്യയോര്‍ക്കിന് പുറത്ത് അരേങ്ങറുന്നത്.
എക്‌സ്‌പോ ആരംഭിച്ച് മൂന്നു മാസത്തിനകമാണ് ഒരു കോടി സന്ദര്‍ശകര്‍ ഇവിടെ എത്തുന്നത്.
ജനുവരി 16 ഞായറാഴ്ച മാത്രമുള്ള പത്ത് ദിര്‍ഹത്തിന്റെ ടിക്കറ്റ് എക്‌സ്‌പോയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. സീസണ്‍ പാസുള്ളവര്‍ക്കും ഞായറാഴ്ച പ്രവേശനം ലഭിക്കും.
എക്‌സ്‌പോ വേദിയില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് പിസിആര്‍ റിസള്‍ട്ട് വേണം. എക്‌സ്‌പോ ടിക്കറ്റ് ഉള്ളവരും വാക്‌സിനേഷന്‍ ഇതുവരെ എടുക്കാത്തവരുമായവര്‍ക്ക് സൗജന്യമായി പിസിആര്‍ എടുക്കാനാകും.