English हिंदी

Blog

feni balakrishnan

കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ.മാണിയുടെ പേരും ആദ്യ നിവേദനത്തി ല്‍ ഇല്ലായിരുന്നു. ഗണേഷ് കുമാര്‍ പീഡിപ്പിച്ചതായി ആദ്യ നിവേദനത്തില്‍ പരാതി ക്കാ രി വ്യക്തമാക്കിയിരുന്നെന്നും ഇത് പിന്നീട് ഒഴിവാക്കിയെന്നും പരാതിക്കാരിയുടെ അ ഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സോളാര്‍ ലൈംഗികാരോപണ പരാതിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് ഗണേഷ് കുമാര്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരം ശരണ്യമനോജ് എഴുതിച്ചേര്‍ത്തതെന്ന് പരാതിക്കാ രിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്‍. കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ.മാ ണിയുടെ പേരും ആദ്യ നിവേദനത്തില്‍ ഇല്ലായിരുന്നു. ഗണേഷ് കുമാര്‍ പീഡിപ്പിച്ചതായി ആദ്യ നിവേദന ത്തില്‍ പരാതിക്കാരി വ്യക്തമാക്കിയിരുന്നെന്നും ഇത് പിന്നീട് ഒഴിവാക്കിയെന്നും ഫെനി ബാലകൃഷ്ണന്‍ പറ ഞ്ഞു.

പരാതിക്കാരി നല്‍കി എന്നു പറയുന്നത് കത്തല്ല, പെറ്റീഷന്‍ ഡ്രാഫ്റ്റായിരുന്നു. 21 പേജുള്ള പെറ്റീഷന്‍ ഡ്രാഫ്റ്റ് പത്തനംതിട്ട സബ് ജയിലില്‍ വച്ചാണ് പരാതിക്കാരി നല്‍കിയത്. സബ് ജയിലിലെ രേഖകളില്‍ 21 പേജുള്ള നിവേദനമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിക്കാരിയുടെ നിര്‍ദേശപ്രകാരമാണ് ഗണേ ഷിന്റെ പിഎ പ്രദീപിനെ നിവേദനം ഏല്‍പിച്ചത്. പ്രദീപ് ജയിലിനു മുന്നില്‍ വരുമെന്ന് പരാതിക്കാരി പറ ഞ്ഞിരുന്നു. പ്രദീപുമായി തിരുവനന്തപുരത്തേക്ക് പോകുമ്പോഴാണ് പെറ്റീഷന്‍ വായിക്കുന്നത്. പെറ്റീഷ നില്‍ ഉമ്മന്‍ചാണ്ടിയുടേയോ ജോസ് കെ.മാണിയുടെയോ പേരില്ലായിരുന്നു. ഗണേഷിന്റെ പേര് നിവേദ നത്തിലുള്ള കാര്യം ശരണ്യമനോജിനോടും പ്രദീപിനോടും പറഞ്ഞിരുന്നു.

എഴുതിച്ചേര്‍ത്ത കത്തിന്റെ ഡ്രാഫ്റ്റ് പരാതിക്കാരിയുടെ വീട്ടില്‍ കൊണ്ടുപോയി അവരുടെ കൈപ്പടയില്‍ എഴുതി വാങ്ങിയ ശേഷമാണ് ഉമ്മന്‍ചാണ്ടിക്കെതിരെ വാര്‍ത്താസ മ്മേളനത്തില്‍ ആരോപണം ഉന്നയിച്ച തെന്ന് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. സോളാര്‍ കേസിന്റെ തുടക്കം മുതല്‍ അവസാനം വരെ ഗണേഷ് കു മാറിന്റെ നിര്‍ദേശ പ്രകാ രം ശരണ്യമനോജാണ് ഇതിന്റെ സൂത്രധാരന്‍. ലൈംഗികാരോപണത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചൂഷണം ചെയ്തു. പലരാഷ്ട്രീയക്കാരും തന്നെ സമീപിച്ചു. ഇ പി ജയരാജന്‍ കണ്ടു. സ ജി ചെറിയാന്‍ വീട്ടില്‍ നേരിട്ടുവന്നു. വെള്ളാപ്പള്ളി നടേശന്‍ ഇന്നയാളുടെ പേര് പറയണമെന്നും ചിലരു ടെ പേര് ഒഴിവാക്കണമെന്നും പറഞ്ഞു. അതിന് വഴങ്ങാതെ വന്നപ്പോള്‍ താന്‍ പറഞ്ഞതായി പറഞ്ഞ് വെ ള്ളാപ്പള്ളി പത്രസമ്മേളനം നടത്തിയതായും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.

പരാതിക്കാരി ജയിലില്‍നിന്ന് ഇറങ്ങി 6 മാസം ശരണ്യ മനോജിന്റെ വീട്ടിലാണ് താമസിച്ചത്. ഗണേഷിന്റെ നിര്‍ദേശപ്രകാരം പരാതിക്കാരി തിരുവനന്തപുരത്ത് വാര്‍ത്താ സ മ്മേളനം നടത്തുന്നതായി ശരണ്യ മനോ ജ് എന്നോടു പറഞ്ഞു. മനോജ് ഒരു കത്ത് വായിക്കാന്‍ തന്നു. അതില്‍ ഉമ്മന്‍ചാണ്ടിയെക്കുറിച്ചും ജോസ് കെ.മാണിയെക്കുറിച്ചു മു ള്ള ആരോപണം ഉണ്ടായിരുന്നു. പരാതിക്കാരിയുടെ കയ്യക്ഷരത്തില്‍ കൂടുതല്‍ പേജുകള്‍ ഉള്‍പ്പെടുത്തുകയായിരുന്നു. പേര് കൂട്ടിച്ചേര്‍ക്കുന്നത് ശരിയാണോ എന്നു ചോദിച്ചു. ഇത് മോശ മായ പരിപാടിയാണെന്നു പറഞ്ഞപ്പോള്‍ ഗണേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരമാണെന്നു പറഞ്ഞു. സാറി ന് മന്ത്രിയാകാന്‍ പറ്റിയില്ല, അതുകൊണ്ട് മുഖ്യനെ ഏങ്ങനെയെങ്കിലും താഴെയിറക്കണമെന്നും ശരണ്യ മനോജ് പറഞ്ഞു.അതിജീവിതയുടെ വീട്ടില്‍ കൊണ്ടുപോയി ഇത് അവരുടെ കൈപ്പടയില്‍ എഴുതി, ഡ്രാ ഫ്റ്റ് ചെയ്തിട്ട് വാര്‍ത്താസമ്മേളനം നടത്താനും ശരണ്യ മനോജ് നിര്‍ദേശിച്ചു- ഫെനി ബാലകൃഷ്ണന്‍ വ്യക്ത മാക്കി.