മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന കോവിഡ് അവലോകനയോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. രാത്രി കര്‍ഫ്യൂവും ഞായറാഴ്ചയിലെ ലോക്ക്ഡൗ ണും പിന്‍വലിക്കാന്‍ അവലോകന യോഗം തീരുമാനിച്ചു
തിരുവനന്തപുരം : ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം ഒക്ടോബര്‍ 4 മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനി ച്ചു. ടെക്‌നിക്കല്‍, പോളി ടെക്‌നിക്, മെഡിക്കല്‍ വി ദ്യാഭ്യാസമുള്‍പ്പെടെയുള്ള ബിരുദ ബിരുദാനന്തര സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഒരു ഡോസ് വാക്‌സിനേഷനെങ്കിലും പൂര്‍ത്തിയാക്കിയ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ഉള്‍ ക്കൊള്ളിച്ചു കൊണ്ട് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. എന്നാല്‍ ആരും ക്യാമ്പസ് വിട്ടു പോ കാന്‍ പാടില്ലെന്നും ഇപ്പോള്‍ തന്നെ ഇത്തരം സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്നും മുഖ്യ മന്ത്രി വ്യക്തമാക്കി
കൂടാതെ റസിഡന്‍ഷ്യല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന 18 വയസിന് മുകളില്‍ പ്രായമുള്ള പരി ശീലക സ്ഥാപനങ്ങള്‍ ഒരുഡോസ് വാക്സിനെ ങ്കിലും സ്വീകരിച്ച അധ്യാപകരേയും വിദ്യാര്‍ത്ഥിക ളേയും വച്ച് തുറക്കാം. ബയോബബിള്‍ മാതൃകയില്‍ വേണം തുറന്നു പ്രവര്‍ത്തിക്കാനെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
മുഖ്യമന്ത്രി പറഞ്ഞത് :
അവലോകന യോഗം രാത്രി കര്‍ഫ്യൂവും ഞായറാഴ്ചയിലെ ലോക്ക്ഡൗണും പിന്‍വലിക്കാന്‍ തീരുമാ നിച്ചു. അതോടൊപ്പം സംസ്ഥാനത്ത് റെസി ഡന്‍ഷ്യല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന 18 വയസിന് മുകളില്‍ പ്രായമുള്ള പരിശീലക സ്ഥാപനങ്ങള്‍ ഒരുഡോസ് വാക്‌സീനെങ്കിലും എടുത്ത അധ്യാപ കരേയും വിദ്യാര്‍ത്ഥികളേയും വച്ച് തുറക്കാന്‍ അനുമതി നല്‍കി. ബയോബബിള്‍ മാതൃകയില്‍ വേണം സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തി ക്കാന്‍. ഒരു ഡോസ് വാക്‌സീന്‍ എങ്കിലും എടുത്തവരാ യിരിക്കണം വിദ്യാര്‍ത്ഥികളും അധ്യാപകരും അനധ്യാപകരും.അതില്‍ ഉദ്ദേശിക്കുന്ന ബിരുദ/ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവരില്‍ വാക്‌സീന്‍ എടുക്കാ ത്തവരുണ്ടെങ്കില്‍ അവര്‍ ഈ ആഴ്ച തന്നെ വാക്‌സീന്‍ സ്വീകരിക്കണം.
അതോടൊപ്പം ഒക്ടോബര്‍ നാല് മുതല്‍ ടെക്‌നിക്കല്‍/പോളി ടെക്‌നിക്ക്/മെഡിക്കല്‍ വിദ്യാഭ്യാസം അടക്കമുള്ള ബിരുദ ബിരുദാനന്തര അവസാന വര്‍ഷ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും അ നധ്യാപകരേയും ഉള്‍പ്പെടുത്തി എല്ലാ ഉന്നതവിദ്യാഭ്യാസം സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാ നും അനുമതി നല്‍കും.
സ്‌കൂള്‍ അധ്യാപകരെല്ലാം വാക്‌സീന്‍ സ്വീകരിക്കാന്‍ ശ്രദ്ധിക്കണം. എത്രയും പെട്ടെന്ന് അധ്യാപക രുടെ വാക്‌സീനേഷന്‍ പൂര്‍ത്തിയാക്കണം. ആ കെ വാക്‌സീനേഷന്‍ മൂന്ന് കോടി കടന്നിട്ടുണ്ട്. 2.18 കോടി പേര്‍ക്ക് ആദ്യഡോസ് വാക്‌സീനും 82.46 ലക്ഷം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സീനുമാണ് നല്‍കിയത്. 18 വയസ്സിന് മുകളിലുള്ള 76.15 ശതമാനം പേര്‍ക്ക് ആദ്യഡോസ് വാക്‌സീനും 28.37 ശ തമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി യിട്ടുണ്ട്. ജനസംഖ്യ അടിസ്ഥാനത്തില്‍ ഇത് 67.73 ശത മാനവും, 23.03 ശതമാനവുമാണ്. നമ്മുടെ വാക്‌സീനേഷന്‍ ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്.
കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ച കൊവിഡ് കേസുകളില്‍ കാര്യമായ വര്‍ധനയില്ല. ഓഗസ്റ്റ് 24 മുതല്‍ 30 വരെയുള്ള ആഴ്ചയില്‍ 18.41 ആയിരുന്നു ടിപിആര്‍. 31 മുതല്‍ സെപ്തംബര്‍ ആറ് വരെ യുള്ള ആഴ്ചയില്‍ 17.96 ആയി കുറഞ്ഞു. ജാ?ഗ്രത തുടര്‍ന്നാല്‍ ഇനിയും കേസു കള്‍ കുറയ്ക്കാന്‍ സാ ധിക്കും. അതിതീവ്ര വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസ് നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും തുറന്നും ജാഗ്രത പാലി ക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.