ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന് രണ്ടാം മൂഴം ഉറപ്പിച്ചു. കേവല ഭൂരിപക്ഷത്തി ലേക്ക് ലീഡുയര്‍ത്തിയിരിക്കുകയാണ് ബിജെപി. വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിട്ട പ്പോള്‍ 403ല്‍ 243 സീറ്റിലാണ് ബിജെപി മുന്നേറുന്നത്. എസ്പി നില മെച്ചപ്പെടുത്തിയെ ങ്കിലും ഭരണം പിടിക്കാനാവില്ല
ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന് രണ്ടാം മൂഴം ഉറപ്പിച്ചു. കേവല ഭൂരിപക്ഷത്തിലേ ക്ക് ലീഡുയര്‍ത്തിയിരിക്കുകയാണ് ബിജെപി. വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 403ല്‍ 243 സീ റ്റിലാണ് ബിജെപി മുന്നേറുന്നത്. എസ്പി നില മെച്ചപ്പെടുത്തിയെങ്കിലും ഭരണം പിടിക്കാനാവില്ല.
കോണ്‍ഗ്രസിന് 6 സീറ്റിലും ബിഎസ്പിക്ക് 5 സീറ്റിലും മാത്രമേ മുന്നേറാന്‍ കഴിഞ്ഞുള്ളൂ. ചരിത്രത്തിലെ ഏ റ്റവും മികച്ച പ്രകടനത്തോടെയാണ് 2017ല്‍ ബിജെപി യുപി പിടിച്ചത്. 403ല്‍ 312 സീറ്റാണ് കേന്ദ്രം ഭരിക്കു ന്ന പാര്‍ട്ടി സ്വന്തമാക്കിയത്. 2012ലെ 47ല്‍നിന്നാണ് ബിജെപി ഇത്രയും കൂടുതല്‍ സീറ്റുകള്‍ കൈപ്പിടി യിലാക്കിയത്.
യുപിക്ക് പുറമെ ഗോവയിലും മണിപ്പൂരിലും ഉത്തരാഖണ്ഡിലും ബിജെപി മുന്നേറുകയാണ്. പഞ്ചാബില്‍ ആം ആദ്മി കേവലഭൂരിപക്ഷം കടന്നു. പഞ്ചാബിലും ഉത്തര്‍പ്രദേശിലും വലിയ പരാജയമാണ് കോണ്‍ ഗ്രസിനേറ്റത്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ചിത്രത്തില്‍ പോലുമില്ലാതെ കോണ്‍ഗ്രസ് ചുരുങ്ങി. ഉത്തര്‍ പ്ര ദേശ് അടക്കമുള്ള അഞ്ച് സംസ്ഥാന നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നാല് സംസ്ഥാനങ്ങളിലും ബിജെപി മുന്നേറ്റം.