English हिंदी

Blog

saumya

ഇസ്രയിലിനെതിരേ ഗസ്സ നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്

തൊടുപുഴ : ഇസ്രായേലില്‍ നടന്ന റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി മരിച്ചു. ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ടോടെ താമസസ്ഥ ലത്തിന് സമീപമാണ് ആക്രമണമുണ്ടായത്. ഏഴ് വര്‍ഷമായിഇസ്രായേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്തുവരികയായിരുന്നു സൗമ്യ.

Also read:  ബിജെപി എംഎല്‍എ തൂങ്ങിമരിച്ച നിലയില്‍; കൊലപാതകമെന്ന് ബിജെപി

ഇസ്രയിലിനെതിരേ ഗസ്സ നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. ആക്രമ ണ ത്തിനിടെ കൂടെയുണ്ടായിരുന്ന വീല്‍ചെയറി ലായിരുന്ന രോഗിയുമായി സൗമ്യക്ക് രക്ഷപെടാന്‍ സാ ധിച്ചില്ല. ആക്രമണത്തില്‍ കൂടെയുണ്ടായിരുന്ന രോഗിയും മരിച്ചു. ഇസ്രയേലില്‍ തന്നെ ജോലി ചെയ്യുന്ന സൗമ്യയുടെ ബന്ധുക്കളാണ് മരണവിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്.

Also read:  സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം ; ഉടന്‍ ലോക്ഡൗണ്‍ വേണം, പിന്നീട് ചെയ്തിട്ട് കാര്യമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍