English हिंदी

Blog

insurance 2

കെ.അരവിന്ദ്

ഇന്ത്യയില്‍ ഏകദേശം ഏഴ് കോടി പ്രമേഹ രോഗികളാണുള്ളതെന്നാണ് കണക്ക്. 2030 ഓടെ ഇന്ത്യയിലെ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ 45 ശതമാനം വര്‍ധനയുണ്ടാകുമെന്നും 10.1 കോടി ജനങ്ങള്‍ പ്രമേഹബാധിതരാകുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ജോലിയിലെ അധിക ഭാരവും വ്യായാമത്തിന്റെ അഭാവവും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളുമൊക്കെയാണ് പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനുള്ള കാരണങ്ങള്‍.

കാന്‍സറോ ഹൃദ്രോഗമോ പോലെ അപകടകാരിയല്ലെങ്കിലും പ്രമേഹ ചികിത്സ ഒട്ടും ചെലവ് കുറഞ്ഞതല്ല. എട്ട് ലക്ഷം കോര്‍പ്പറേറ്റ് ആരോഗ്യ ഇന്‍ഷുറന്‍സ് ഉപഭോക്താക്കള്‍ക്കിടയില്‍ നടത്തി യ ഒരു സര്‍വേ പ്രകാരം അഞ്ചിലൊന്ന് പേരും പ്രമേഹമോ അമിത മാനസികസമ്മര്‍ദമോ നേരിടുന്നവരാണ്. സ്ത്രീകളേക്കാള്‍ പുരുഷന്‍ മാരെയാണ് കൂടുതലായും പ്രമേഹരോഗം ബാധിക്കുന്നത്.

Also read:  'ബാങ്ക് തട്ടിപ്പ് കേസ് പ്രതി അമ്പിളിയെ കണ്ടിട്ടില്ല,പങ്കെടുത്തത് സഹപ്രവര്‍ത്തകയുടെ മകന്റെ വിവാഹത്തിന്';മാധ്യമങ്ങളുടേത് കള്ളപ്രചാരണമെന്ന് മന്ത്രി ബിന്ദു

പ്രമേഹരോഗ ബാധിതരുടെ എണ്ണം കൂടുന്നതിനൊപ്പം പ്രമേഹ രോഗത്തിനുള്ള ക്ലെയിം വര്‍ധിക്കുന്നതാണ് കണ്ടുവരുന്നത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ കേരളമാണ് ക്ലെയിമുകളുടെ കാര്യത്തില്‍ മുന്നില്‍. പ്രമേഹം ദീര്‍ഘകാലം നിലനില്‍ക്കുന്നതിനാല്‍ മറ്റ് രോഗങ്ങളുമായി താരതമ്യം ചെയ്യു മ്പോള്‍ പ്രമേഹ രോഗികളുടെ ക്ലെയിമുകളുടെ എണ്ണം കൂടുതലാണ്. അതുകൊണ്ടുതന്നെ പ്രമേഹ രോഗ ബാധിതര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയെടുക്കുക എന്നത് ചെലവേറിയ ഏര്‍പ്പാടായി മാറുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്ന ആരോഗ്യവാനായ ഒരാള്‍ 7000 രൂപ മുതല്‍ 10,000 രൂപ വ രെ വാര്‍ഷിക പ്രീമിയം നല്‍കുന്ന സ്ഥാനത്ത് പ്രമേഹ രോഗബാധിതനായ ഒരാള്‍ 18,000 രൂപ മുതല്‍ 20,000 രൂപ വരെ പ്രീമിയം നല്‍കേണ്ടി വരും.

Also read:  വാര്‍ത്താ അവതാരകനെ ഹണിട്രാപ്പില്‍ കുടുക്കി ; ആളൊഴിഞ്ഞ ഫ്‌ളാറ്റിലെത്തിച്ച് വീഡിയോ പകര്‍ത്തി, 2 യുവതികള്‍ ഉള്‍പ്പടെ അറസ്റ്റില്‍

പ്രമേഹ രോഗത്തിന് പ്രത്യേക കവറേജ് നല്‍കുന്ന പോളിസികള്‍ നിലവിലുണ്ട്. അത്തരം പോളിസികളാണോ സാധാരണ ആരോഗ്യ ഇന്‍ഷുറന്‍ സ് പോളിസികളാണോയെടുക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് നിങ്ങളുടെ ആരോഗ്യ നിലയെയും ആരോഗ്യ ഇന്‍ഷുറന്‍സ് ചെലവിനെയും എത്ര പേര്‍ക്ക് പരിരക്ഷ വേണമെന്നതിനെയും അടിസ്ഥാനമാക്കിയാണ്.

ഇടത്തരം പ്രമേഹ രോഗികള്‍ സാധാരണ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുത്താല്‍ മതിയാകുമെങ്കിലും ആരോഗ്യവാനായ ഒരാളേക്കാള്‍ 50 ശതമാനം അധിക കവറേജ് ഉണ്ടായിരിക്കണം. ഗുരുതരമായ രോഗമുള്ളവര്‍ പ്രമേഹ രോഗത്തിന് പ്രത്യേക കവറേജ് നല്‍കുന്ന പോളിസി എടുക്കുന്നതാകും ഉചിതം. സാധാരണ പോളിസികളേക്കാള്‍ ഇത്തരം പോളിസികള്‍ക്ക് 30-40 ശതമാനം പ്രീമിയം അധികം വരും.

Also read:  കൈകള്‍ കൂട്ടിക്കെട്ടി വായില്‍ ഷാള്‍ തിരുകി,ഓടിയെത്തിയത് വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ് അര്‍ധ നഗ്‌നയായി;പട്ടാപ്പകല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമം

പോളിസി എടുക്കുമ്പോള്‍ കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് മതിയായ പരിരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. ഉദാഹരണത്തിന് പ്രമേഹ രോഗിയായ ഒരാള്‍ക്ക് വ്യക്തിഗത പരിരക്ഷ നല്‍കുന്ന ഇന്‍ഡിവിഡ്വല്‍ പോളിസി എടുക്കുകയാണെങ്കില്‍ കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് പരിരക്ഷ ലഭിക്കു ന്നതിന് മറ്റൊരു ഫാമിലി ഫ്ളോട്ടര്‍ പോളിസി എടുക്കേണ്ടി വരും. പ്രമേഹം ഗുരുതരമായാല്‍ മറ്റ് രോഗങ്ങള്‍ ക്കും കാരണമാകാമെന്നതിനാല്‍ സമഗ്രമായ പരിരക്ഷ ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്