ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്. ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളില്‍ കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്‌മെന്റും നട ത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തൊഴിലാളി സംഘടനകള്‍ 24 മണിക്കൂര്‍ പ ണിമുടക്ക് പ്രഖ്യാപിച്ചത്
തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്. ശമ്പള വിതരണം അടക്ക മുള്ള വിഷയങ്ങളില്‍ കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്‌മെന്റും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തൊഴിലാളി സംഘടനകള്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ച ത്. ഭരണകക്ഷിയായ സിപിഎമ്മി ന്റെ തൊഴിലാളി സംഘടനായ സിഐടിയു പണിമുടക്കില്‍ നിന്ന് വിട്ടു നില്‍ക്കും. ബിഎംഎസും ടിഡിഎഫുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെ പണിമുടക്കുമെന്ന് പ്രതിപക്ഷ സംഘടനകള്‍ വ്യക്ത മാക്കി. മന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ വാക്ക് പാലിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. മൂന്ന് അംഗീ കൃത യൂണിയനുകളുമായാണ് മന്ത്രി ചര്‍ച്ച നടത്തിയത്. ശമ്പള വിതരണം വൈകുന്ന സാഹചര്യത്തില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കുമെന്ന് പ്രതിപക്ഷ യൂണിയനുകള്‍ അറിയിച്ചിരുന്നു.
ഈ മാസം 10 ന് ശമ്പളം നല്‍കാമെന്നാണ് ഇന്ന് നടന്ന ചര്‍ച്ചയില്‍ കോര്‍പറേഷന്‍ സിഎംഡി ബിജു പ്രഭാ കര്‍ പറഞ്ഞത്. എന്നാല്‍ 10ന് ശമ്പളം കിട്ടുമെന്ന് ഉറപ്പില്ലെന്ന് പ്രതിപക്ഷ സംഘടനകള്‍ പറഞ്ഞു. ശമ്പളം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് ആത്മാര്‍ത്ഥമായ ശ്രമമില്ല. ഗതികേട് കൊണ്ടാണ് സമരം ചെ യ്യേണ്ടി വരുന്നതെന്ന് യാത്രക്കാര്‍ മനസിലാക്കണം. ഇപ്പോള്‍ സൂചന സമരമാണ് പ്രഖ്യാപിച്ചിരിക്കുന്ന തെ ന്നും ഫലമില്ലെങ്കില്‍ വലിയ പ്രക്ഷോഭം നടത്തുമെന്നും സംഘടനാ നേതാക്കള്‍ തിരു വനന്തപുരത്ത് അറിയിച്ചു.
ചര്‍ച്ചയില്‍ പങ്കെടുക്കുമെങ്കിലും എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പള വിതരണം പൂര്‍ത്തിയാ ക്കണം എന്നതടക്കമുള്ള ആവശ്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് യൂണിയനുകള്‍ മന്ത്രിയെ അറിയി ച്ചു. ഏപ്രില്‍ മാസത്തെ ശമ്പളം നല്‍കാനായി സര്‍ക്കാരില്‍ നിന്ന് 65 കോടി രൂപ മാനേജ്മെന്റ് ആവശ്യ പ്പെട്ടെങ്കിലും ധന വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മാസം സര്‍ക്കാര്‍ അനുവദിച്ച 30 കോടി രൂപയും 45 കോടിയുടെ ഓവര്‍ഡാഫ്റ്റും ഉപയോഗിച്ചാണ് 19ാം തീയതി ശമ്പളം നല്‍കാനായത്.
കണക്കുകൂട്ടലുകള്‍ തെറ്റി
ഒരു മാസത്തെ ശമ്പള വിതരണത്തിന് കെ എസ് ആര്‍ടിസിക്ക് വേണ്ടത് ഏകദേശം 82 കോടിയോളം രൂപയാണ്. ഏപ്രില്‍ മാസം കെഎസ്ആര്‍ടി സിയുടെ വരുമാനം ഏ താണ്ട് 167 കോടിയാണ്. എന്നി ട്ടും ശമ്പളം നല്‍കാനാകുന്നില്ല. ഇന്ധന വില വര്‍ദ്ധന കണക്ക് കൂട്ടലുകള്‍ തെറ്റിക്കുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. ഗതാഗത മന്ത്രിയും അത് ആവര്‍ത്തിക്കുന്നു.
പ്രതിദിന വരുമാനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ഇന്ധന ചെലവിനായി നീക്കി വക്കുന്നു. ദീര്‍ഘ കാ ല വായ്പപയുടെ തിരിച്ചടവിനായി ഒരു കോടിയോളം പ്രതിദിനം മാറ്റിവക്കണം. ഇതെല്ലാം കിഴിച്ചാല്‍ മാസാവസാനം ശമ്പളം കൊടുക്കാന്‍ പണമില്ലെന്നാണ് കെഎസ്ആര്‍ടിസി വ്യക്തമാക്കുന്നത്.