എല്ലാവര്‍ക്കും പൊതുമാപ്പ് നല്‍കിയിരിക്കുന്നു. ഇനി എല്ലാവരും ധൈര്യത്തോടെ നിങ്ങളു ടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോകണമെന്ന് താലിബാന്‍ പുറത്തുവിട്ട പ്രസ്താവ നയില്‍ പറയുന്നു
കാബൂള്‍: അഫ്ഗാനിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാന്‍. മുന്‍ സര്‍ക്കാരുകളോടൊത്ത് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും മാപ്പ് നല്‍കുന്നതായി വ്യക്തമാക്കിയ താലി ബാന്‍ ഉദ്യോഗസ്ഥര്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു. അഫ്ഗാന്റെ ഭരണം പിടി ച്ചെടുത്ത് രണ്ട് ദിവസം പിന്നിടുമ്പോഴാണ് താലിബാന്റെ പുതിയ നീക്കം.
ഓഗസ്റ്റ് 15നാണ് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തത്. ജനങ്ങള്‍ ഭയപ്പെ ടേണ്ടതില്ല എന്ന് താലിബാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജന ങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്നതിന് താലിബാന്‍ ജീവനക്കാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ദൈ നംദിന ജീവിതം പൂര്‍ണ ആത്മവിശ്വാസത്തോടെ സാധാരണമട്ടില്‍ പുനരാരംഭിക്കാമെന്നും പൊതു മാപ്പ് പ്രഖ്യാപനത്തോടനുബന്ധിച്ച് താലിബാന്‍ വ്യക്തമാക്കി.
അധികാരം പിടിച്ചെടുത്ത താലിബാന്‍ കാബൂള്‍ കൊട്ടാരത്തില്‍ നിന്ന് അഫ്ഗാനിസ്ഥാന്റെ കറുപ്പും ചുവപ്പും പച്ചയും ചേര്‍ന്ന പതാക നീക്കം ചെയ്ത് അധികാരം ഉറപ്പിച്ചിരുന്നു. പകരം താലിബാന്റെ കൊടി നാട്ടുകയും ചെയ്തു. കാബൂള്‍ കൊട്ടാരത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അറബ് മാധ്യമമായ അല്‍ ജസീറ പുറത്ത് വിട്ടു. അഫ്ഗാനിസ്ഥാന്‍ ഇനി ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നാ ണ് അറിയപ്പെടുകയും താലിബാന്‍ പ്രഖ്യാപിച്ചു.