English हिंदी

Blog

ഡിജിറ്റല്‍ ഇടപാടുകളുടെ കൂട്ടത്തില്‍ യുപി ഐ (യൂണിഫൈഡ്‌ പേമെന്റ്‌ ഇന്റര്‍ഫേസ്‌) ഏറ്റവും പ്രചാരമേറിയ രീതിയായി മാറി. ക്രെ ഡിറ്റ്‌ കാര്‍ഡ്‌, ഡെബിറ്റ്‌ കാര്‍ഡ്‌, നെറ്റ്‌ ബാങ്കിംഗ്‌ തുടങ്ങിയ മാര്‍ഗങ്ങളേക്കാള്‍ കൂടുതല്‍ ആളുകള്‍ പണം കൈമാറുന്നതിനായി നിലവില്‍ ഉപയോഗിക്കുന്നത്‌ യുപിഐ ആണ്‌. ഏറ്റവും കൂ ടുതല്‍ ഇടപാടുകള്‍ നടക്കുന്നത്‌ യുപിഐ വഴിയാണ്‌.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം യുപിഐ വഴി 1080 കോടി ഇടപാടുകളാണ്‌ നടന്നത്‌. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇടപാടുകളുടെ എണ്ണത്തിലുണ്ടായ വര്‍ധന 188 ശതമാനമാണ്‌.

തുടങ്ങിയതിനു ശേഷം ഏറ്റവും വേഗത്തി ല്‍ പ്രതിമാസ ഇടപാടുകളുടെ എണ്ണം 100 കോടി കവിയുന്ന ആദ്യത്തെ ഉല്‍പ്പന്നം യുപിഐ ആണ്‌. 2016 ഓഗസ്റ്റിലാണ്‌ യുപിഐ തുടങ്ങിയത്‌. 2019ല്‍ യുപിഐ വഴിയുള്ള പ്രതിമാസ ഇടപാടുകളുടെ എണ്ണം 100 കോടി കവിഞ്ഞു.

Also read:  ദാവൂദിന്റെ കൂട്ടാളിയായ മലയാളി പിടിയില്‍

പ്രധാനമായും വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകള്‍ക്കാണ്‌ യുപിഐ ഉപയോഗിക്കുന്നത്‌. വ്യക്തികള്‍ കച്ചവടക്കാര്‍ക്ക്‌ പണം നല്‍കുന്നതിന്‌ ഉപയോഗിക്കുന്നതിനേക്കാള്‍ വ്യക്തികള്‍ തമ്മിലുള്ള ഇടപാടിന്‌ യുപിഐ ഉപയോഗിക്കുന്നു.

18.36 ലക്ഷം കോടി രൂപയാണ്‌ കഴിഞ്ഞ സാമ്പത്തിക വര്‍ഷം യു പിഐ വഴി കൈമാറ്റം ചെയ്യപ്പെട്ടത്‌. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇടപാടുകളുടെ മൂല്യത്തിലുണ്ടായ വര്‍ധന 214 ശതമാനമാണ്‌.

2019ല്‍ ഒന്‍പത്‌ ബാങ്കുകള്‍ കൂടി യുപിഐ യുടെ ശൃംഖലയില്‍ ചേര്‍ക്കപ്പെട്ടു. 2019 ഡിസംബറിലെ കണക്ക്‌ പ്രകാരം യുപിഐ സേവനം ലഭ്യമാക്കിയ ബാങ്കുകളുടെ എണ്ണം 143 ആണ്‌.

യുപിഐ ഇടപാടുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനയ്‌ക്ക്‌ കാരണം പുതിയ സേവനങ്ങള്‍ ചേര്‍ക്കപ്പെട്ടതാണ്‌. ഐപിഒ അപേക്ഷയ്‌ക്ക്‌ പണം നല്‍കുന്നതിനുള്ള സൗകര്യം 2019ലാണ്‌ യുപിഐയില്‍ ചേര്‍ക്കപ്പെട്ടത്‌. ബാങ്കുകള്‍ ഒട്ടേറെ ഓഫറുകളും കാഷ്‌ബാ ക്കുകളും നല്‍കുന്നത്‌ ഈ സേവനം കൂടുതല്‍ പേരിലെത്തുന്നതിന്‌ സഹായകമായി.

Also read:  അഗ്‌നിവേശിന്റെ മരണത്തെ അധിഷേപിച്ച് മുന്‍ സിബിഐ ഡയറക്ടര്‍ നാഗേശ്വര റാവു

ഒരു ബാങ്ക്‌ അക്കൗണ്ടും കൈയില്‍ സ്‌മാര്‍ ട്ട്‌ഫോണുമുണ്ടെങ്കില്‍ ആര്‍ക്കും ബാങ്ക്‌ അ ക്കൗണ്ടുള്ള ആരുമായും ഇടപാട്‌ നടത്താവു ന്ന ലളിതമായ സംവിധാനമാണ്‌ യുപിഐ. പ്ലേ സ്റ്റോറില്‍ നിന്നും യുപിഐ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ്‌ ചെയ്‌തതിനു ശേഷം ബാങ്ക്‌ അക്കൗണ്ടുമായി കണക്‌ട്‌ ചെയ്‌ത്‌ ഐ ഡിയും പിന്‍ നമ്പരും ഉണ്ടാക്കിയാല്‍ ഇടപാട്‌ നടത്താം. ആധാര്‍ നമ്പരുമായി കൂടി ലിങ്ക്‌ ചെയ്യേണ്ടതുണ്ട്‌. യുപിഐ വഴി പ്രതിദിനം ഒരു ല ക്ഷം രൂപ വരെയാണ്‌ ട്രാന്‍സ്‌ഫര്‍ ചെയ്യാവുന്നത്‌.

ഇമ്മീഡിയറ്റ്‌ പേമെന്റ്‌ സര്‍വീസ്‌ (ഐഎംപിഎസ്‌) വഴിയുള്ള ഇടപാടുകളില്‍ 55 ശതമാനം വര്‍ധനയുണ്ടായി. 230 കോടി ഇടപാടുകളാണ്‌ ഐഎംപിഎസ്‌ വഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടന്നത്‌. 21.8 ലക്ഷം കോടി രൂപ ഈ സംവിധാനം വഴി കൈമാറ്റം ചെയ്യപ്പെട്ടു. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇടപാടുകളുടെ മൂല്യത്തിലുണ്ടായ വര്‍ധന 41 ശതമാനമാണ്‌.

Also read:  ഓഹരി വിപണിയില്‍ ചാഞ്ചാട്ടം ശക്തമാകുന്നു

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 165 ബാങ്കുകള്‍ കൂടി ഐഎംപിഎസ്‌ ശൃംഖലയില്‍ ചേര്‍ക്കപ്പെട്ടു. 2019 ഡിസംബറിലെ കണക്ക്‌ പ്രകാരം ഐഎംപിഎസ്‌ സേവനം ലഭ്യമാക്കിയ ബാങ്കുകളുടെ എണ്ണം 559 ആണ്‌.

യുപിഐ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ നടന്നത്‌ ഐഎംപിഎസ്‌ വഴിയാണ്‌. അതേ സമയം ഇടപാടുകളുടെ മൂല്യം കണക്കാക്കിയാല്‍ ഐഎംപിഎസ്‌ വഴിയാണ്‌ കൂടുതല്‍ പണം കൈമാറ്റം ചെയ്യപ്പെട്ടത്‌.

യുപിഐ, ഐഎംപിഎസ്‌, ക്രെഡിറ്റ്‌ കാര്‍ഡ്‌, ഡെബിറ്റ്‌ കാര്‍ഡ്‌ തുടങ്ങിയ മാര്‍ഗങ്ങള്‍ വഴി മൊത്തം 20 ലക്ഷം കോടി ഇടപാടുകളാണ്‌ നടന്നത്‌. 54 ലക്ഷം കോടി രൂപയിലേറെ കൈമാറ്റം ചെയ്യപ്പെട്ടു.