തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു
ഇന്ന് 3713 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.
ഇന്ന് മാത്രം മരണ സംഖ്യ 68 ആയി. ആകെ മരണം 1025 രേഖപ്പെടുത്തുന്നു.
ആകെ രോഗബാധിതരുടെ എണ്ണം 78335 ആയി.ചെന്നൈയിൽ 1929 പുതിയ കൊവിഡ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. ചെന്നൈയിൽ ആകെ 51,619 പേർക്ക് ഇതുവരെ കൊവിഡ്. അതിനിടയിൽ
2737 പേർക്ക് കൂടി രോഗമുക്തി എന്ന വാർത്തയാണ് ആകെയുള്ള സമാധാനം.