ആധാര്‍ നിയമലംഘനങ്ങളില്‍ നടപടിയെടുക്കാന്‍ യുണീക്ക് എഡന്റിഫിക്കേഷന്‍ അതോറിറ്റിക്ക് അധികാരം നല്‍കുന്ന ചട്ടം വിജ്ഞാപനം ചെയ്തു. ലംഘനങ്ങള്‍ക്ക് ഒരു കോടി രൂപവരെ പിഴ ലഭി ക്കാം. ചട്ടം നിലവില്‍ വന്നതോടെ നിയമലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ നിയമിക്കാ നും അതോറിറ്റിക്ക് സാധിക്കും.
ന്യൂഡല്‍ഹി: ആധാര്‍ നിയമലംഘനങ്ങള്‍ക്ക് ഒരുകോടി രൂപ വരെ പിഴ ലഭിക്കാവുന്ന വിധം വിജ്ഞാപനം. നിയമം ലംഘിക്കുന്നവര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓ ഫ് ഇന്ത്യയ്ക്ക്(യുഐഡിഎഐ) അധികാരം നല്‍കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറ ക്കി.നിയമ ലംഘന ങ്ങളുടെ നടപടിയ്ക്ക് ജോയിന്റ് സെക്രട്ടറിതല ഉദ്യോഗസ്ഥനെ നിയമിക്കും. ചട്ടം നിലവില്‍ വന്നതോടെ നിയ മ ലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ നിയമിക്കാനും അതോറിറ്റിക്ക് സാധിക്കും. ലംഘനങ്ങള്‍ക്ക് ഒരു കോടി രൂപവരെ പിഴ ലഭിക്കാം.
ഉദ്യോഗസ്ഥര്‍ എടുക്കുന്ന തീരുമാനത്തില്‍ പരാതിയുണ്ടെങ്കില്‍ ടെലികോം തര്‍ക്കങ്ങള്‍ പരിഹരിക്കാനു ള്ള ഡിസ്പ്യൂട്‌സ് സെറ്റില്‍മെന്റ് ആന്‍ഡ് അപ്ലേറ്റ് ട്രൈബ്യൂണലില്‍ നല്‍കണം. ലംഘനങ്ങളില്‍ നടപടി യെടുക്കാനും പരാതി പരിഹാരത്തിനും കേന്ദ്രസര്‍ക്കാരിലെ ജോയിന്റ് സെക്രട്ടറി തസ്തികയിലുള്ള ഉദ്യോ ഗസ്ഥനെ നിയമിക്കും. പരാ തി പരിഹാര ഉദ്യോഗസ്ഥന് പത്ത് വര്‍ഷത്തെയെങ്കിലും സര്‍വീസ് വേണം.
2019ല്‍ പാര്‍ലമെന്റില്‍ നിയമം പാസാക്കിയെങ്കിലും യുഐഡിഎഐ അധികാരം നല്‍കുന്ന വിജ്ഞാപ നം ചൊവ്വാഴ്ചയാണ് പുറത്തിറങ്ങിയത്. 2019ല്‍ പാര്‍ലമെന്റില്‍ നിയമം പാസാക്കിയെങ്കിലും യുഐഡിഎ ഐ അധികാരം നല്‍കുന്ന വിജ്ഞാപനം ചൊവ്വാഴ്ച യാണ് പുറത്തിറങ്ങിയത്. സ്വകാര്യത സംരക്ഷിക്കു ന്നതിനും യുഐഡിഎഐയുടെ സ്വയംഭരണാവകാശം ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് ബില്ല് പാര്‍ലമെ ന്റില്‍ പാസാക്കിയത്. പാര്‍ലമെന്റ് പാസാക്കിയ ആധാര്‍ നിയമത്തിന് അനുസൃതമായാണ് ചട്ടങ്ങള്‍ ഐടി മന്ത്രാലയം വിജ്ഞാപനം ചെയ്തത്.
ആധാര്‍ വിവരങ്ങള്‍ ഹാക്ക് ചെയ്യുന്നതും മറ്റൊരാളുടെ ബയോമെട്രിക് വിവരങ്ങള്‍ നല്‍കുന്നതും കുറ്റ കരമാണ്.പിഴ അടയ്ക്കാത്തവരുടെ സ്വത്ത് കണ്ടുകെട്ടാനും നിര്‍ദേശി ക്കാം. നടപടിക്ക് മുന്‍പ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുകയും ആരോപണവിധേയര്‍ക്ക് വിശദീകരണം നല്‍കാന്‍ അവസരം നല്‍ കുകയും വേണം. അവരുടെ വിശദീകരണം ലഭിച്ചതിന് മാത്രമേ പിഴ ചുമത്താന്‍ പാടുള്ളുവെന്നും വി ജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. ഇങ്ങനെ ഈടാക്കുന്ന പണം യുഐഡിഎഐയുടെ ഫണ്ടിലേക്ക് നി ക്ഷേപിക്കണമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.