ആദായനികുതി റിട്ടേണ്‍ പരിഷ്‌കരിക്കാനും തെറ്റുകള്‍ തിരുത്തി റിട്ടേണ്‍ സമര്‍പ്പി ക്കാന്‍ രണ്ടു വര്‍ഷം സാവകാശം നല്‍കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍. പരി ഷ്‌കരിച്ച റിട്ടേണ്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ സമര്‍പ്പിച്ചാല്‍ മതി
ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ പരിഷ്‌കരിക്കാനും തെറ്റുകള്‍ തിരുത്തി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ര ണ്ടു വര്‍ഷം സാവകാശം നല്‍കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍. പരിഷ്‌കരിച്ച റിട്ടേണ്‍ രണ്ടുവര്‍ ഷത്തിനുള്ളില്‍ സമര്‍പ്പിച്ചാല്‍ മതി. റിട്ടേണ്‍ അധിക നികുതി നല്‍കി മാറ്റങ്ങളോടെ ഫയല്‍ ചെയ്യാം. മറ ച്ചുവച്ച വരുമാനം പിന്നീട് വെളിപ്പെടുത്താനും അവസരം നല്‍കും. അസസ്മെന്റ് വര്‍ഷത്തെ അടിസ്ഥാന മാക്കി വേണം പരിഷ്‌കരിച്ച റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ വ്യ ക്തമാക്കി.
ഫൈവ് ജി ഇന്റര്‍നെറ്റ് സേവനം ഈ വര്‍ഷം ആരംഭിക്കും. ഇതിനായി സ്പെക്ട്രം ലേലം നടത്തുമെന്നും ധന മന്ത്രി അറിയിച്ചു. പഠനത്തിനായി പ്രാദേശിക ഭാഷകളില്‍ ടെലിവിഷന്‍ ചാനലുകള്‍ സജ്ജമാക്കുമെന്നും ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി രൂപവത്കരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
പിഎം ഇ-വിദ്യയുടെ ഭാഗമായ വണ്‍ ക്ലാസ് വണ്‍ ടിവി ചാനല്‍ പരിപാടി വിപുലീകരിക്കും. നില വില്‍ പന്ത്രണ്ട് ചാനലുകളാണ് ലഭിക്കുന്നത്. ഇത് 200 ചാനലുകളായി ഉയര്‍ത്തും. ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ യുള്ള കുട്ടികള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് പരിപാടി. പ്രാദേശിക ഭാഷയില്‍ കൂടിയും സംസ്ഥാനങ്ങള്‍ക്ക് കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ഇതുവഴി സാധിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
രാജ്യത്ത് ‘ഡിജിറ്റല്‍ റുപ്പി’ നടപ്പാക്കും. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ അവതരിപ്പിക്കും. ബ്ലോക്ക് ചെ യിന്‍, മറ്റു സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് ഡിജിറ്റല്‍ രൂപ അവതരിപ്പിക്കുക. റിസര്‍വ് ബാ ങ്കിനാ ണ് ഇതിന്റെ ചുമതല. ഡിജിറ്റല്‍ രൂപ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരുമെന്നും ധനമന്ത്രി വ്യക്തമാ ക്കി.
ആയുധ ഇറക്കുമതി കുറയ്ക്കും. പ്രതിരോധ ഗവേഷണ വികസന ബജറ്റിന്റെ 68 % മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി കള്‍ക്കാകുമെന്നും ധനമന്ത്രി പറഞ്ഞു. അടുത്ത 25 വര്‍ഷത്തേയ്ക്കുള്ള വികസന രേഖയ്ക്ക് അടിത്തറയിടു ന്നതാണ് ഈ ബജറ്റെന്ന് ധനമന്ത്രി വ്യക്തമാക്കി.
ബജറ്റ് പ്രഖ്യാപനങ്ങള്‍
- സംസ്ഥാനങ്ങള്‍ക്ക് 1 ലക്ഷം കോടിയുടെ പലിശ രഹിത വായ്പ
- ഭൂപരിഷ്‌കരണം സാധ്യമാക്കാന്‍ ഒരു രാജ്യം ഒരു രജിസ്ട്രേഷന്‍ നടപ്പാക്കും
- ഇലക്ട്രിക് വാഹനങ്ങള്‍ക്കായി സ്പെഷ്യല്‍ മൊബിലിറ്റി സോണുകള്‍ ആരംഭിക്കും
- ചിപ്പുകള്‍ ഘടിപ്പിച്ച ഇ പാസ്പോര്‍ട്ട് പദ്ധതിക്ക് ഈ വര്‍ഷം തുടക്കമിടും
- 25000 കിലോമീറ്റര്‍ എക്സ്പ്രസ് വേ നിര്‍മിക്കും
- 100 മള്‍ട്ടി മോഡല്‍ കാര്‍ഗോ ടെര്‍മിനലുകള്‍ സ്ഥാപിക്കും
- മലയോര റോഡ് വികസനം വേഗത്തിലാക്കാന്‍ പര്‍വത് മാല പദ്ധതിക്ക് തുടമിടും
- മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ ഓടി തുടങ്ങും