കുടുംബപ്രശ്‌നത്തിന് പരിഹാരം വാഗ്ദാനം ചെയ്ത് ചികിത്സ നടത്തുന്നതിനിടെ ഇയാള്‍ യുവതിയെ കയറിപ്പിടിക്കുകയായിരുന്നു.മുറിയില്‍ നി്ന്ന് നിന്ന് വീട്ടമ്മ ഓടിരക്ഷപ്പെട്ടു
പാലക്കാട്: ആത്മീയ ചികിത്സയ്ക്കിടെ വീട്ടമ്മയെ കയറിപ്പിടിച്ച മനുഷ്യാവകാശ കമ്മീഷന്‍ പ്രവാസി വിം ഗ് സംസ്ഥാന പ്രസിഡന്റിനെതിരെ പൊലിസ് കേസ്. കുടുംബപ്രശ്‌നത്തിന് പരിഹാരം വാഗ്ദാ നം ചെയ്ത് ചികിത്സ നടത്തുന്നതിനിടെ ഇയാള്‍ യുവതിയെ കയറിപ്പിടിക്കുകയായിരുന്നു.മുറിയില്‍ നി്ന്ന് നിന്ന് വീട്ടമ്മ ഓടിരക്ഷപ്പെടുകയായിരുന്നു.
വീട്ടമ്മക്ക് നേരെ ലൈംഗീകാതിക്രമം കാണിച്ച കറുകപുത്തൂര്‍ സ്വദേശി സെയ്ദ് ഹസ്സന്‍ കോയ ത ങ്ങള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ഇയാള്‍ക്കെതിരെ വീട്ടമ്മ പൊലിസില്‍ പരാതി നല്‍കി യിരുന്നു. വീട്ടില്‍ ആത്മീയമായ ചികിത്സ നടത്താന്‍ പ്രത്യേക മുറിയും പ്രതി സജ്ജീകരിച്ചിട്ടുണ്ട്. നിരവധി പേരാണ് ഇയാളുടെ ആത്മീയ ചികിത്സ തേടിയെത്തുന്നത്. വീട്ടമ്മയുടെ പരാതിയെ തുടര്‍ ന്ന് പൊലിസ് ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തി. പ്രതിയുടെ പക്കല്‍ നിന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്റെ പ്രവാസി വിംഗ് സ്‌റ്റേറ്റ് പ്രസിഡന്റ് എന്ന ഐഡി കാര്‍ഡും കണ്ടെത്തി. ജൂണ്‍ 28നായിരുന്നു കേസിനാസ്പദമായ സംഭവം.