സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലുള്ള അര്‍ജുന്‍ ആയങ്കിയുമായി ആകാശിന് അടുത്ത ബന്ധമു ണ്ടെന്നാണ് വിവരം. സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷനില്‍ ആകാശും ഉണ്ടെന്ന സൂചനയിലാണ് റെയ്ഡ്
കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റം സ് റെയ്ഡ് നടത്തുന്നു. കണ്ണൂര്‍ തില്ലങ്കേരിയിലെ വീട്ടിലാണ് കസ്റ്റംസ് സംഘം പരിശോധന നടത്തു ന്നത്. ടിപി ചന്ദ്രശേഖരന്‍ വധക്കേസ് കുറ്റവാളി മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തതില്‍ നിന്നും ആ കാശിന്റെ പങ്ക് സംബന്ധിച്ച സൂചന ലഭിച്ചുവെന്നാണ് വിവരം.
എന്നാല്‍ ആകാശ് സ്ഥലത്തില്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്. സ്വര്‍ണക്കട ത്ത് കേസില്‍ പിടിയിലുള്ള അര്‍ജുന്‍ ആയങ്കിയുമായി ആകാശിന് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷനില്‍ ആകാശും ഉണ്ടെന്ന സൂചനയിലാണ് റെയ്ഡ്. ഏറെ വിവാദ മായ ഷുഹൈബ് വധക്കേസില്‍ ഒന്നാം പ്രതിയാണ് ആകാശ് തില്ലങ്കേരി. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീ ഷണര്‍ ഇ വികാസിന്റെ നേതൃത്വത്തിലാണ് ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്.
ആകാശിനെതിരെ സ്വര്‍ണക്കടത്ത് കേസില്‍ എഫ്‌ഐആര്‍ ഉണ്ടായിരുന്നില്ല. ഷുഹൈബ് വധക്കേ സിന് ശേഷം കഴിഞ്ഞ രണ്ട് വര്‍ഷമായി ആകാശ് കൊട്ടേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരു ന്നുവെന്ന് കസ്റ്റംസിന് വിവരം ലഭിച്ചു. അര്‍ജുന്‍ ആയങ്കിയുടെ നേതാവെന്ന നിലയിലാണ് ആകാശ് തില്ലങ്കേരി ഈ മേഖലയില്‍ അറിയപ്പെടുന്നത്. വിവാദം ഉണ്ടായ ഘട്ടത്തില്‍ തന്നെ സിപിഎം ആകാ ശ് തില്ലങ്കേരിയെയും അര്‍ജുന്‍ ആയങ്കിയെയും തള്ളിപ്പറഞ്ഞിരുന്നു. ഇപ്പോഴത്തെ പരിശോധനയ്ക്ക് ശേഷം ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് വിവരം.