കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐ ങ്ങോത്ത്, കാഞ്ഞങ്ങാട് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി അനില്‍ വാഴുന്നോറടി എന്നിവര്‍ക്കെ തിരെ കേസെടുക്കണമെന്ന് എം.പി ആവശ്യപ്പെട്ടു
കാസര്‍കോട്: തന്നെ ട്രെയിനില്‍ അസഭ്യം പറഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വധശ്രമ ത്തിന് കേസെടുക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ പൊ ലീസ് മേധാവിക്ക് ഉണ്ണിത്താന്‍ പരാതി നല്‍കി.
കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐ ങ്ങോത്ത്, കാഞ്ഞങ്ങാട് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി അനില്‍ വാഴുന്നോറടി എന്നിവര്‍ക്കെതി രെ കേസെടുക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. കൊല്ലണമെന്ന ഉദ്ദേശ്യത്തിലാണ് ഇവര്‍ ട്രെയിനില്‍ കയറിയതെന്നാണ് ഉണ്ണിത്താന്‍ പരാതിയില്‍ പറയുന്നത്.
കഴിഞ്ഞ ദിവസം മാവേലി എക്‌സ്പ്രസിലെ യാത്രയ്ക്കിടയിലാണ് ഉണ്ണിത്താനെ കോണ്‍ഗ്രസുകാര്‍ അസഭ്യം പറഞ്ഞത്. കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയക്കൊപ്പമായിരുന്നു എം.പി യുടെ യാത്ര.











