ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകൾക്കായി
ഹോട്ടലുകൾ, ഹാളുകൾ, കോളേജുകൾ തുടങ്ങിയവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതാതു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങളുടെ മേൽനോട്ടം ബന്ധപ്പെട്ട പിഎച്ച്‌സി/എഫ്എച്ച്‌സി/സിഎച്ച് സി/താലൂക്ക് ആശുപത്രികൾക്കായിരിക്കും. മരുന്നുകൾ, പൾസ് ഓക്‌സിമീറ്ററുകൾ, ബിപി അപ്പാരറ്റസ് തുടങ്ങി വിവിധ സംവിധാനങ്ങൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. പ്രവർത്തനങ്ങൾക്ക് വിദഗ്ധരായ ആരോഗ്യപ്രവർത്തകർ നേതൃത്വം കൊടുക്കും.
ഒരേതരം രോഗലക്ഷണങ്ങളുള്ള ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആയവരെയും ഒരേ ലിംഗത്തിലുള്ളവരെയും ഒരുമിച്ചു ഒരു ഹാളിൽ/ഒരു വാർഡിൽ കിടത്തുന്നതിൽ പ്രത്യേകിച്ചു പ്രശ്‌നങ്ങൾ ഇല്ല. പക്ഷെ, കിടക്കകൾ തമ്മിൽ കൃത്യമായ അകലം അതായത് കുറഞ്ഞത് 4 മുതൽ 6 അടി വരെ ഉണ്ടായിരിക്കും.
ജില്ലാ കൺട്രോൾ റൂമിൽ നിന്നോ ബന്ധപ്പെട്ട ആരോഗ്യ സ്ഥാപനത്തിൽ നിന്നോ ടെസ്റ്റ് റിസൾട്ട് അറിയിച്ച് കഴിഞ്ഞാൽ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലേക്ക് പോകുന്നതിനു തയ്യാറാകണം. ഇതിന് പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിൽ മാറ്റും.
ആൻറിജൻ ടെസ്റ്റ് പോസിറ്റീവ് ആയവരിൽ രോഗലക്ഷണങ്ങളില്ലാത്തവരേയും നിലവിലെ സാഹചര്യത്തിൽ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലേയ്ക്കു കൊണ്ടുപോകേണ്ടിവരും. രോഗലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിന്നും രോഗം പകരാനുള്ള സാധ്യതയുണ്ട്. ഇതുവഴി സമൂഹവ്യാപനത്തിന് സാധ്യതയുണ്ട്.
രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും പോസിറ്റീവ് ആയവരെ മാറ്റിപ്പാർപ്പിക്കുന്നതാണ് ഉചിതം. അത്തരമാളുകൾ യാതൊരുവിധ എതിർപ്പും പ്രകടിപ്പിക്കാതെ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിച്ചു ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലേക്ക് പോകണം.
ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആകുന്ന മുറയ്ക്ക് സർക്കാർ മാനദണ്ഡപ്രകാരം കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിൽ നിന്നും തിരികെ വീട്ടിൽ എത്തിക്കും.
നഗരങ്ങളിൽ പ്രവർത്തിക്കുന്ന ഹൈപ്പർ മാർക്കറ്റുകൾ ലോക്ക്ഡൗൺ സംബന്ധിച്ച സർക്കാരിൻറെയും പൊലീസിൻറെയും നിയമപരമായ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും അവഗണിക്കരുത്.
ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആകുന്ന മുറയ്ക്ക് സർക്കാർ മാനദണ്ഡപ്രകാരം കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിൽ നിന്നും തിരികെ വീട്ടിൽ എത്തിക്കും.
നഗരങ്ങളിൽ പ്രവർത്തിക്കുന്ന ഹൈപ്പർ മാർക്കറ്റുകൾ ലോക്ക്ഡൗൺ സംബന്ധിച്ച സർക്കാരിൻറെയും പൊലീസിൻറെയും നിയമപരമായ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും അവഗണിക്കരുത്.











