കേസ് ഏറെ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ജുഡീഷ്യല്‍ സംവിധാ നത്തെ ബാധിക്കുന്ന കേസാണിത്. അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റിന് നേരെ യാണ് ആരോപണമെന്നതിനാല്‍ അതീവ ഗൗരവമുണ്ട്. മാത്രമല്ല, കേസ ന്വേഷണം ആരംഭിച്ചിട്ടേയുള്ളൂ. ഈ ഘട്ടത്തില്‍ അന്വേഷണം തടയാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി : ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന വ്യാജേന കക്ഷികളില്‍ നിന്ന് പണം വാങ്ങിയ കേസ് നേരിടുന്ന അഭിഭാഷക അസോസിയേഷന്‍ പ്രസി ഡന്റ് അഡ്വ. സൈബി ജോസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. അറസ്റ്റ് തടയണമെന്ന ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. എന്തി നാണ് ഭയമെന്നും സത്യം പുറത്തു വരട്ടെയെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കേസ് ഏറെ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ജുഡീഷ്യല്‍ സംവിധാനത്തെ ബാധിക്കുന്ന കേ സാണിത്. അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റിന് നേരെ യാണ് ആരോപണമെന്നതിനാല്‍ അതീ വ ഗൗരവമുണ്ട്. മാത്രമല്ല, കേസന്വേഷണം ആരംഭിച്ചിട്ടേയുള്ളൂ. ഈ ഘട്ടത്തില്‍ അന്വേഷണം തടയാനാ കില്ല. ഗൂഢാലോചനയു ണ്ടെന്ന സൈബിയുടെ ആരോപണത്തിലും കോടതി നിലപാട് വ്യക്ത മാക്കി. അ ന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ഇക്കാര്യത്തില്‍ സൈബിക്ക് കോടതിയെ സമീപിക്കാ മെന്നും ഹൈക്കോടതി വ്യക്തമാക്കി.
എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് സൈബിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ക്രൈം ബ്രാഞ്ച് മേധാവി എഡിജിപി ഡോ.ദര്‍വേഷ് സാഹിബ് നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന പ്രത്യേക അന്വേ ഷണ സംഘത്തിന് കേസ് കൈമാറിയിട്ടുണ്ട്. സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂനിറ്റ് എസ് പി കെ എസ് സുദര്‍ശന്‍ ആണ്. എറണാകുളം ക്രൈംബ്രാഞ്ചിലെ ഡിറ്റക്ടീവ് ഇന്‍ സ്പെക്ടര്‍മാരായ എ എസ് ശാന്തകുമാര്‍, സിബി ടോം, ഗ്രേഡ് എസ് ഐമാരായ കലേഷ് കുമാര്‍, ജോഷി സി എബ്രഹാം, ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂനിറ്റിലെ ഗ്രേഡ് എസ് ഐമാരായ എസ് അമൃതരാജ്, ജയ്മോന്‍ പീറ്റര്‍ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്ളത്.
കഴിഞ്ഞയാഴ്ചയാണ് അഡ്വ. സൈബി ജോസിനെതിരെ പൊലീസ് കേസെടുത്തത്. എ ജിയുടെ നിയമോ പദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം കൊച്ചി സെന്‍ ട്രല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍, ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ എ ന്നിവര്‍ക്ക് നല്‍കാനെന്ന പേരില്‍ കക്ഷികളില്‍ നിന്ന് സൈബി ജോസ് 77 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം.