ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നുള്ള സ്‌പേസ് എക്‌സ് ഫാ ല്‍ക്കണ്‍-9 റോക്കറ്റിലാണ് സുല്‍ത്താന്‍ അല്‍ നെയാദിയുള്‍പ്പെടെയുള്ളവര്‍ ബ ഹിരാകാശ യാത്ര തിരിച്ചത്. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന വിക്ഷപണം ഗ്രൗണ്ട് സിസ്റ്റത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റി വച്ചത്
ദുബായ് : അറബ് ലോകത്തെ ആദ്യത്തെ ദീര്‍ഘകാല ബഹിരാകാശ സഞ്ചാര ദൗത്യത്തിനായി സുല്‍ത്താ ന്‍ അല്‍ നെയാദി ബഹിരാകാശ നിലയത്തിലേക്ക്. യുഎഇയുടെ ദീര്‍ഘകാല ബഹിരാകാശ ദൗത്യത്തിനാ യി ഇന്ന് രാവിലെയായിരുന്നു നെയാദി ഉള്‍പ്പെടെയുള്ളവരെ വഹിച്ചുള്ള റോക്കറ്റ് കുതിച്ചുയര്‍ന്നത്. നാസ യുടെ മിഷന്‍ കമാന്‍ഡര്‍ സ്റ്റീഫന്‍ ബോവന്‍, പൈലറ്റ് വാറന്‍ ഹോബര്‍ഗ്, റഷ്യന്‍ കോസ്‌മോനോട്ട് ആന്‍ ഡ്രേ ഫെഡ് യാവേവ് എന്നിവര്‍ക്കൊപ്പമാണ് നെയാദിയും ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്.
യുഎഇ സമയം രാവിലെ 10.45 ന് ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശ പേടകവുമായി (എന്‍ഡീവര്‍) ഫാല്‍ക്ക ണ്‍9 റോക്കറ്റിലാണ് നെയാദിയുടെ യാത്ര. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന വിക്ഷപണം ഗ്രൗണ്ട് സിസ്റ്റത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റി വച്ചത്.അസ്സലാമു അലൈക്കും എന്ന് പേടകത്തിലിരുന്നു അറബ് ഭാഷയില്‍ സുല്‍ ത്താന്‍ അല്‍നെയാദി ട്വീറ്റ് ചെയ്തു.
വിക്ഷേപത്തിന് സാക്ഷിയാകാന്‍ ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനു മായ ശൈഖ് ഹംദാന്‍ ബിന്‍ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അടക്കമുള്ള പ്രമുഖര്‍ ബിന്‍ അന്‍ റാഷിദ് സ്‌പേസ് സെന്ററില്‍ എത്തിയിരുന്നു. ആറുമാസക്കാലം അന്താരാഷ്ട്ര ബഹിരാകാശ നിലയലത്തില്‍ കഴിയുന്ന നെ യാദി യുഎഇ ആസ്‌ട്രോനറ്റ് പ്രോഗ്രമിന്റെ ഭാഗമായുള്ള നിരവധി പരീക്ഷണങ്ങളുടെയും ഭാഗമാവും. ആ റു മാസത്തെ ദൗത്യത്തില്‍ 250 ഗവേഷണ പരീക്ഷണങ്ങള്‍ സംഘം നടത്തും. ഇവയില്‍ 20 പരീക്ഷണ ങ്ങള്‍ അല്‍ നെയാദി തന്നെയാണ് നിര്‍വഹിക്കുക.
നാസയുടെ മിഷന്‍ കമാന്‍ഡര്‍ സ്റ്റീഫന്‍ ബോവന്‍ , പൈലറ്റ് വാറന്‍,റഷ്യയുടെ ആന്‍ഡ്രേ ഫെഡ് യാവേവ് എന്നിവരാണ് സുല്‍ത്താന് ഒപ്പമുണ്ടാവുക. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം തുടങ്ങിയവര്‍ അല്‍ നെയാദിക്ക് അഭിനന്ദനം അറിയിച്ചു.