അറബി ഭാഷാപഠനവും ഇസ്ലാമിക് എജ്യൂക്കേഷന്‍ എന്നീ രണ്ട് വിഷയങ്ങള്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ സ്‌കൂളുകള്‍ക്ക് നിര്‍ബന്ധമാക്കി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ്
ദോഹ : അറബി ഭാഷാപഠനവും ഇസ്ലാമിക് എജ്യൂക്കേഷന്‍ എന്നീ രണ്ട് വിഷയങ്ങള്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ സ്‌കൂളുകള്‍ക്ക് നിര്‍ബന്ധമാക്കി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ്. ഖത്തര്‍ പെനിന്‍സുലയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഖത്തരി ചരിത്രം നേരത്തെ തന്നെ നിര്‍ബന്ധിത പാഠ്യവിഷയമായിരുന്നെങ്കിലും അറബിക് ഭാഷാ പഠനവും ഇസ്ലാമിക് എജ്യുക്കേഷനും ഓപ്ഷണല്‍ വിഷയങ്ങളായിരുന്നു. ഇനി മുതല്‍ ഇത് മൂന്നും നിര്‍ബന്ധിത പാഠ്യവിഷയങ്ങളാക്കിക്കൊണ്ട് അക്കാദമിക് പോളിസി പുതുക്കിയതായി വിദ്യാ ഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യസ്‌കൂള്‍ വിഭാഗം ഡയറക്ടര്‍ റാഷിദ് അഹമ്മദ് അല്‍ അമീരി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
അതെ സമയം ഖത്തരി ചരിത്രം കിന്റര്‍ഗാര്‍ട്ടനുകള്‍ക്ക് ബാധകമല്ല. ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ മൂന്ന് വിഷയങ്ങളും നിര്‍ബന്ധിത വിഷയങ്ങളായിരിക്കും