അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. തവാങ് ജില്ലയ്ക്ക് 50 കിലോമീറ്റര്‍ അകലെയുള്ള ബുദ്ധവികാരത്തിന് സമീപമാണ് അപകടം നടന്നത്
ന്യൂഡല്‍ഹി : അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. തവാങ് ജില്ലയ്ക്ക് 50 കിലോമീറ്റര്‍ അകലെയുള്ള ബുദ്ധവികാരത്തിന് സമീപമാണ് അപകടം നടന്നത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
പ്രദേശത്ത് ഇന്നലെ രാത്രി മുതല്‍ പരിശീലനം നടന്നിരുന്നു എന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന വിവരങ്ങള്‍ ലഭിച്ചിട്ടില്ല.