ചീഫ് ജസ്റ്റിസ് ബോബ്ഡെയുടെ വിരമിക്കല്‍ ചടങ്ങില്‍ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിങാണ് ഇക്കാര്യം വെളിപ്പെടുത്തിയത്
ന്യൂഡല്‍ഹി: അയോധ്യ തര്‍ക്കത്തില്‍ മധ്യസ്ഥനാക്കാന്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനെ നിയോ ഗിക്കാന്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയ്ക്ക് താല്‍പ്പര്യമുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. ബോബ്ഡെയുടെ വിരമിക്കല്‍ ചടങ്ങില്‍ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിങാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2019 മാര്‍ച്ചില്‍ അയോധ്യാ തര്‍ക്ക പരിഹാരത്തിനായി സുപ്രീംകോടതി ഒരു മധ്യസ്ഥ പാനലിനെ നിയോഗിച്ചിരുന്നു. ഇതില്‍ ഷാരൂഖിനെയും ഉള്‍പ്പെടുത്തണമെന്നായിരുന്നു ബോബ്ഡെയുടെ താല്‍പ്പര്യം.
അയോധ്യ കേസിന്റെ പ്രാരംഭഘട്ട വാദം കേള്‍ക്കലില്‍, മധ്യസ്ഥതയിലൂടെ പ്രശ്നത്തിന് പരിഹാരം കാണാമെന്നായിരുന്നു ബോബ്ഡെയുടെ കണക്കുക്കൂട്ടല്‍. ഷാരൂഖിനെ പാനലിന്റെ ഭാഗമാക്കാന്‍ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. ഇക്കാര്യം താന്‍ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹവും സന്ന ദ്ധനായിരുന്നു. എന്നാല്‍ മധ്യസ്ഥശ്രമം നടപ്പായില്ല -വികാസ് സിങ് പറഞ്ഞു. സമുദായിക സംഘര്‍ ഷം മധ്യസ്ഥതയിലൂടെ പരിഹരിക്കാന്‍ ചീഫ് ജസ്റ്റിസ് കാണിച്ച സന്നദ്ധത ശ്രദ്ധേയമാണെ ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എഫ്.എം.ഐ കലിഫുല്ല , ആത്മീയനേതാവ് ശ്രീ ശ്രീ രവി ശ ങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരായിരുന്നു പാനലിലെ അംഗങ്ങള്‍. എന്നാല്‍, മധ്യസ്ഥശ്രമങ്ങള്‍ ഫലവത്തായില്ല. 2019 ആഗസ്റ്റ് ആറ് മുതല്‍ കോടതി വീണ്ടും കേസില്‍ വാദം കേ ട്ടുതുടങ്ങി. 2019 നവംബര്‍ ഒമ്പതിന് കേസില്‍ വിധി പ്രസ്താവിക്കുകയും ചെയ്തു.












