കടയ്ക്കാവൂരില്‍ 13കാരനായ മകനെ മൂന്ന് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന വ്യാജ പരാതിയില്‍ തിരുവനന്തപുരം പോക്സോ കോടതി മാതാവിനെ കുറ്റവി മുക്തയാക്കി
തിരുവനന്തപുരം:കടയ്ക്കാവൂരില്‍ 13കാരനായ മകനെ മൂന്ന് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെ ന്ന വ്യാജ പരാതിയില്‍ തിരുവനന്തപുരം പോക്സോ കോടതി മാതാവിനെ കുറ്റവിമുക്തയാക്കി. മാതാവിനെ തിരായി ചുമത്തിയ കുറ്റങ്ങള്‍ വ്യാജമാണെന്ന് നേരത്തേ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരു ന്നു. ഈ റിപ്പോര്‍ട്ട് പോക്സോ കോടതി ശരിവയ്ക്കുകയായിരുന്നു.
ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പ്രത്യേക സംഘം കേസ് അന്വേഷിക്കാനെത്തിയത്.ഐജി അര്‍ഷിത അട്ടല്ലൂരിന്റെ മേല്‍നോട്ടത്തിലായിരുന്നു പ്രത്യേക അന്വേഷണ സംഘം. 2020 ഡിസംബര്‍ 28ന് അറസ്റ്റിലായ മാതാവ് ഒരു മാസത്തോളം ഇവര്‍ ജയിലില്‍ കിടന്നു.