തൃശൂര്‍ കോടാലിയില്‍ മകന്‍ അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഗ്യാസ് സിലിന്‍ഡര്‍ കൊണ്ട് തലക്കടിക്കുകയായിരുന്നു. കിഴക്കേ കോടാലി ഉപ്പുഴി വീട്ടില്‍ ശോഭന (54)യാണ് കൊല്ലപ്പെട്ടത്
തൃശൂര്‍ : തൃശൂര്‍ കോടാലിയില്‍ മകന്‍ അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഗ്യാസ് സിലിന്‍ഡര്‍ കൊണ്ട് തലക്കടിക്കുകയായിരുന്നു. കിഴക്കേ കോടാലി ഉപ്പുഴി വീട്ടില്‍ ശോഭന (54)യാണ് കൊല്ലപ്പെട്ടത്.
മകന്‍ വിഷ്ണു(24)വെള്ളിക്കുളങ്ങര പൊലീസില്‍ കീഴടങ്ങി. ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. രണ്ടാനച്ഛനൊപ്പമായിരുന്നു അമ്മ താമസം. കൊലപാതക ശേഷം വിഷ്ണു പൊലീസ് സ്റ്റേ ഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൊലപാതക കാരണം വ്യക്തമല്ല.