കൊച്ചിയിലെ അമൃത ആശുപത്രി തലച്ചോറിലെ അപസ്മാരത്തിന്റെ ഉദ്ഭവ കേന്ദ്രം കൃ ത്യമായി രേഖപ്പെടുത്തുന്ന നൂതന കംപ്യൂട്ടേഷണല്‍ സാങ്കേതികവിദ്യ വികസിപ്പിച്ചു. സെന്റര്‍ ഫോര്‍ എപ്പിലെപ്സിയില്‍ രോഗികളില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാന ത്തിലാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്
കൊച്ചി: കൊച്ചിയിലെ അമൃത ആശുപത്രി തലച്ചോറിലെ അപസ്മാരത്തിന്റെ ഉദ്ഭവ കേന്ദ്രം കൃത്യമാ യി രേഖപ്പെടുത്തുന്ന നൂതന കംപ്യൂട്ടേഷണല്‍ സാങ്കേതികവിദ്യ വികസിപ്പിച്ചു. സെന്റര്‍ ഫോര്‍ എപ്പി ലെപ്സിയില്‍ രോഗികളില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് സാങ്കേതികവിദ്യ വികസി പ്പിച്ചത്.
ഉയര്‍ന്ന റെസൊലൂഷനിലുള്ള എം.ആര്‍.ഐ സ്‌കാനുകളില്‍ പോലും അപസ്മാരത്തിന്റെ ഉത്ഭവ സ്ഥാനം മസ്തിഷ്‌കത്തില്‍ എവിടെയെന്ന് കൃത്യമായി കണ്ടെത്താന്‍ സാധിക്കാറില്ലെന്ന് അമൃത അ ഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ എപ്പിലെപ്സിയിലെ ക്ലിനിക്കല്‍ പ്രൊഫസര്‍ ഡോ. സിബി ഗോപിനാഥ് പറ ഞ്ഞു. രോഗികളില്‍ ശസ്ത്രക്രിയയും സാധ്യ മാകാതെ വരുന്നു. കൂടെക്കൂടെയുണ്ടാകുന്ന അപസ്മാരം ജീവിതം ദുരിതപൂര്‍ണ്ണമാക്കും. മറ്റുള്ളവരെ ആശ്രയിച്ച് കഴിയാന്‍ ഇവര്‍ നിര്‍ബന്ധിതരാകും.
അപസ്മാര ശസ്ത്രക്രിയ സാധ്യമാകാത്ത രോഗികള്‍ക്കും നൂതന കംപ്യൂട്ടേഷണല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് രോഗമുക്തി സാധ്യമാണ്. തലച്ചോറില്‍ അപസ്മാരത്തി ന്റെ ഉത്ഭവസ്ഥാനം കൃത്യതയോ ടെ കണ്ടെത്തുന്നത് വഴി ശസ്ത്രക്രിയയിലൂടെ ആ ഭാഗം മാത്രം കൃത്യമായി നീക്കം ചെയ്യാനും അപ സ്മാര ശസ്ത്രക്രിയയുടെ പാര്‍ശ്വഫല ങ്ങള്‍ കുറയ്ക്കാനും സാധിക്കും.
തലയ്ക്ക് പുറമേ സ്ഥാപിക്കുന്നതോ ശസ്ത്രക്രിയയിലൂടെ തലച്ചോറില്‍ സ്ഥാപിക്കുന്നതോ ആയ ഇല ക്ട്രോഡുകള്‍ വഴി മസ്തിഷ്‌കത്തിലെ വൈദ്യുത തരംഗങ്ങളെ രേഖ പ്പെടുത്തുന്ന സംവിധാനമാണ് ഇ. ഇ.ജി മസ്തിഷ്‌കത്തിന്റെ എം.ആര്‍.ഐ സ്‌കാന്‍, പെറ്റ് സ്‌കാന്‍ എന്നിവയോടൊപ്പം ഇ.ഇ.ജിയില്‍ നി ന്നുമുളള വിവരങ്ങളും കംപ്യൂട്ടേഷ ണല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വിശകലനം ചെയ്താണ് അപ സ്മാരത്തിന്റെ പ്രഭവകേന്ദ്രത്തെ കൃത്യതയോടെ തിരിച്ചറിയുന്നത്. ഇത് അപസ്മാര ശസ്ത്രക്രിയയുടെ വിജയസാധ്യത വര്‍ദ്ധിപ്പിക്കുന്നു. നവീന ചികിത്സാരീതികളായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍, ലേസ ര്‍ അബ്ളേഷന്‍ എന്നിവയിലും കംപ്യൂട്ടേഷണല്‍ സാങ്കേതികവിദ്യ ഫലപ്രദമാണെന്ന് അദ്ദേഹം പറ ഞ്ഞു.