അബുദാബി : അറ്റകുറ്റപ്പണിയുടെ ഭാഗമായി അബുദാബിയിലെ 2 റോഡുകളിൽ ഗതാഗത നിയന്ത്രണം. അൽദഫ്ര മേഖലയിലെ ഷെയ്ഖ് സലാമ ബിൻത് ബുത്തി റോഡ് (ഇ45) ഫെബ്രുവരി 28 വരെയും മദീനാ സായിദ് വ്യവസായ മേഖലയിലെ മക്തൂം അൽഫന്തി അൽ മസ്റൂഇ സ്ട്രീറ്റ് റോഡ് ഏപ്രിൽ 30 വരെയുമാണ് ഭാഗികമായി അടയ്ക്കുക. യാത്രക്കാർ ബദൽ റോഡുകളെ ആശ്രയിക്കണമെന്ന് സംയോജിത ഗതാഗത കേന്ദ്രം (അബുദാബി മൊബിലിറ്റി) അറിയിച്ചു.
