അധികമൊന്നും എംടി പറഞ്ഞിട്ടില്ല, പക്ഷെ പറഞ്ഞത് കുറിക്ക് തന്നെ കൊണ്ടിരുന്നു; അപൂർവ്വവും ശക്തവുമായ ആ നിലപാടുകൾ

കൃത്യമായ രാഷ്ട്രീയ നിലപാട് സൂക്ഷിക്കുമ്പോഴും പരസ്യമായ രാഷ്ട്രീയ നിലപാടുകളോ സാമൂഹ്യ വിമർശനങ്ങളോ എം ടി ആ നിലയിൽ പ്രകടിപ്പിച്ചിട്ടില്ല. എന്നാൽ ശക്തമായി പെരിങ്ങോം ആണവ നിലയത്തിനെതിരെ 1990കളിൽ എം ടി സ്വീകരിച്ച തീക്ഷണമായ നിലപാട് മറക്കാനാവില്ല. പിന്നീട് മുത്തങ്ങയിലെ നടപടിയിൽ ആദിവാസി വിഭാ​ഗത്തിൽപ്പെട്ട ജോ​ഗി പൊലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടപ്പോഴും എം ടി പൊട്ടിത്തെറിച്ചിരുന്നു. അതിന് ശേഷം എംടിയിൽ നിന്ന് അതിശക്തമായ പ്രതികരണം വന്നത് നോട്ടുനിരോധന സമയത്തായിരുന്നു. ഏറ്റവും ഒടുവിൽ എം ടി നടത്തിയ പ്രതികരണമാകട്ടെ അതിരൂക്ഷമായിരുന്നു. എവിടെയും അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആവാമെന്ന് എം ടി പറഞ്ഞപ്പോൾ അത് പിണറായി സർക്കാരിൻ്റെ തുടർഭരണത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു എന്നായിരുന്നു പൊതുവെ ഉയർന്ന വിലയിരുത്തൽ. എന്നാൽ നരേന്ദ്ര മോദിക്കെതിരെയായിരുന്നു എംടിയുടെ വിമർശനം എന്ന് പറഞ്ഞായിരുന്നു ഇടതുപക്ഷം ഇതിന് പ്രതിരോധം തീർത്തത്.
1990 ൽ കോഴിക്കോട്ടു നടന്ന ആണവനിലയ വിരുദ്ധ റാലിയിലെ മുഖ്യാതിഥിയായിരുന്നു എം ടി. 2003-ൽ അൻ്റണി സ‍ർക്കാരിൻ്റെ കാലത്താണ് മുത്തങ്ങയിൽ പൊലീസ് വെടിവയ്പിൽ ജോ​ഗി കൊല്ലപ്പെടുന്നത്. അന്ന് പ്രതിഷേധിച്ചവരുടെ മുൻനിരയിൽ എംടിയുണ്ടായിരുന്നു. ‘മുത്തങ്ങ സംഭവത്തിന് ഒരു മാനുഷിക തലമുണ്ട് എന്നതാണു പ്രധാനം. ചരിത്രം തിരുത്താൻ നാം തയാറാവണം. ഗോത്രവർഗക്കാരുടെ ഭൂമി തിരിച്ചുകൊടുക്കണം. സർക്കാർ അത് ചെയ്തേ ഒക്കൂ’ എന്നായിരുന്നു അന്ന് താമരശ്ശേരിയിലെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് എംടി പറഞ്ഞത്. ഈ രണ്ട് വിഷയങ്ങളിലും എം ടി സ്വീകരിച്ച നിലപാടുകൾ അതേ ആഴത്തിൽ കേരളീയ പൊതുസമൂഹം ച‍ർച്ച ചെയ്യുകയും ചെയ്തിരുന്നു.
പിന്നീട് നോട്ടുനിരോധനത്തിൻ്റെ കാലത്തായിരുന്നു എംടിയിൽ നിന്ന് രൂക്ഷമായ പ്രതികരണങ്ങൾ ഉണ്ടാകുന്നത്. നോട്ടുനിരോധനം സാധാരണക്കാരന്റെ ജീവിതം താറുമാറാക്കിയെന്നും തുഗ്ലക്കിനെ പോലെ മോദിക്കും ഗൂഢലക്ഷ്യങ്ങളുണ്ടെന്നും എം ടി പറഞ്ഞപ്പോൾ അത് നോട്ടുനിരോധനത്തിനെതിരായ അക്കാലത്തെ ഏറ്റവും രൂക്ഷമായ വിമർശനമായി മാറി. എംടിയുടെ നിലപാടിനെതിരെ ബിജെപി നേതാക്കളും രൂക്ഷപ്രതികരണങ്ങളുമായി രം​ഗത്ത് വന്നിരുന്നു. മോദിയെ വിമർശിക്കാൻ എംടി ആരാണെന്നായിരുന്നു എൻ രാധാകൃഷ്ണൻ്റെ പ്രതികരണം. എംടി വിമർശനത്തിന് അതീതനല്ലെന്ന് കുമ്മനം രാജശേഖരനും പറഞ്ഞിരുന്നു.

Also read:  സ്റ്റേഷനില്‍ കൊണ്ടുവരുമ്പോള്‍ നിയമം പാലിക്കണം ; അനാവശ്യ ബലപ്രയോഗം വേണ്ട : ഡിജിപി

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES