അടിമുടി മാറാൻ ദുബായ് വിമാനത്താവളം; സ്മാർട് ടണൽ, എതിർദിശയിലുള്ള മുഖം പോലും പകർത്തുന്ന ക്യാമറകൾ; ഇനി ”അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ”

dubai-airport (1)

ദുബായ് : ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സൗകര്യം ഉറപ്പാക്കുന്ന പുതിയ യാത്രാ സംവിധാനം നിലവിൽ വന്നു-‘അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ’. ഈ നൂതന പാസ്‌പോർട്ട് നിയന്ത്രണ സംവിധാനം തിരഞ്ഞെടുത്ത യാത്രക്കാർക്ക്  കാത്തുനിൽപ്പില്ലാതെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കും. ജനറൽ ഡയറക്‌ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ്(ജിഡിആർഎഫ്എ) സംഘടിപ്പിച്ചുവരുന്ന എഐ കോൺഫറൻസിൽ ഡയറക്‌ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയാണ് പ്രഖ്യാപനം നടത്തിയത്.ആദ്യഘട്ടത്തിൽ ടെർമിനൽ 3 ലെ ഫസ്റ്റ്, ബിസിനസ് ക്ലാസ് ലോഞ്ചുകളിലാണ് ഈ സംവിധാനം പ്രവർത്തിക്കുക. അത്യാധുനിക നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് മുഖം തിരിച്ചറിയുകയും വ്യക്തിഗത വിവരങ്ങൾ തത്സമയം ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒരു നൂതന സംയോജിത സംവിധാനമാണ് ‘അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ’. യാത്രക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും യാത്രാ നടപടിക്രമങ്ങൾ കൂടുതൽ കാര്യക്ഷമവും സുഗമവുമാക്കുന്നതിനുമുള്ള ഡയറക്‌ടറേറ്റിന്റെ ദീർഘവീക്ഷണത്തിന്റെ ഭാഗമായി വികസിപ്പിച്ച സേവനം സ്മാർട്ട് മൊബിലിറ്റി രംഗത്ത് ഒരു സുപ്രധാന മുന്നേറ്റമാണെന്ന് അധികൃതർ പറഞ്ഞു. ഇത് സ്മാർട്ട് സിസ്റ്റങ്ങളിലുള്ള യാത്രക്കാരുടെ വിശ്വാസം വർധിപ്പിക്കുകയും ഒരേ സമയം പത്ത് പേർക്ക് വരെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ശേഷി കൈവരിക്കുകയും ചെയ്യും. ഇതിലൂടെ ഉപയോക്താക്കളുടെയും ജീവനക്കാരുടെയും സംതൃപ്തി വർധിക്കുന്നതിനോടൊപ്പം യാത്രാ ഗേറ്റുകളിലൂടെയുള്ള കടന്നുപോക്ക് കൂടുതൽ വേഗത്തിലാക്കാനും സാധിക്കും. കഴിഞ്ഞ ദിവസം ദുബായ് എയർപോർട്ടിലെ സ്മാർട്ട് ഗേറ്റുകളുടെ പ്രവർത്തനശേഷി പത്തിരട്ടിയായി വർധിപ്പിച്ച വിവരം വെളിപ്പെടുത്തിയിരുന്നു.
2020ൽ ആരംഭിച്ച സ്മാർട് ടണൽ സംരംഭത്തിൽ നിന്നുള്ള വിവരങ്ങളാണ് ഈ പുതിയ സേവനത്തിനായി പ്രധാനമായും ഉപയോഗിക്കുന്നത്. അഞ്ച് വർഷം മുൻപത്തെ സ്മാർട്ട് ടണലിൽ നിന്ന് ലഭിച്ച അനുഭവത്തിൽ നിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വ്യക്തികളെ കൂടുതൽ കൃത്യതയോടെ തിരിച്ചറിയാനും നടപടിക്രമങ്ങളുടെ സമയം ഗണ്യമായി കുറയ്ക്കാനും സാധിച്ചിട്ടുണ്ട്. ഇതിലൂടെ പത്ത് ആളുകൾക്ക് അവരുടെ ഊഴത്തിനായി കാത്തുനിൽക്കാതെ വെറും 14 സെക്കൻഡിനുള്ളിൽ യാത്രാനുമതി ലഭിക്കും. യാത്രക്കാർ ഒറ്റയ്ക്കൊറ്റയ്ക്ക് പോകുന്നതിന് പകരം ഗ്രൂപ്പുകളായി പോലും സുഗമമായി കടന്നുപോകാൻ സാധിക്കും. യാതൊരു രേഖകളും ഹാജരാക്കാതെയും മറ്റ് അധിക നടപടിക്രമങ്ങൾ ഇല്ലാതെയും നിലവിലുള്ള വിവരങ്ങൾ ഉപയോഗിച്ച് മുഖം മാത്രം തിരിച്ചറിഞ്ഞ് മുന്നോട്ട് പോകാൻ സാധിക്കുന്ന നൂതന സംവിധാനത്തിലേക്കാണ് ദുബായ് വിമാനത്താവളം ഇപ്പോൾ മാറിയിരിക്കുന്നത്.
ലോഞ്ചുകളിൽ സ്ഥാപിച്ചിട്ടുള്ള അത്യാധുനിക ക്യാമറകൾക്ക് ഏത് ദിശയിൽ നിന്നും മുഖം പകർത്താൻ കഴിയും എന്നത് ഇതിന്റെ പ്രധാന പ്രത്യേകതയാണ്. ഭാവിയിൽ യാത്രക്കാരുടെ എണ്ണത്തിൽ 8 ശതമാനം വരെ വർധനവ് പ്രതീക്ഷിക്കുന്നതിനാൽ ഈ പുതിയ രീതി വളരെ പ്രയോജനകരമാകുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ പുറപ്പെടുന്ന യാത്രക്കാർക്ക് മാത്രമാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളതെങ്കിലും ഭാവിയിൽ ഇത് എത്തിച്ചേരുന്ന യാത്രക്കാർക്കും വ്യാപിപ്പിക്കാനും യാത്രക്കാർ ഒരു തവണ മാത്രം റജിസ്റ്റർ ചെയ്താൽ മതിയാവുന്ന സംവിധാനം നടപ്പിലാക്കാനും പദ്ധതിയുണ്ട്.
‘അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ’ സേവനത്തിന് 2024 ലെ ജൈറ്റക്സ് ഗ്ലോബലിൽ അവതരിപ്പിച്ച ‘ട്രാവൽ വിത്തൗട്ട് ബോർഡേഴ്സ്’ എന്ന പദ്ധതിയുമായി സാമ്യതകളുണ്ട്. ഈ സംവിധാനം ദുബായ് വിമാനത്താവളത്തിലെ യാത്രാനുഭവം കൂടുതൽ മെച്ചപ്പെടുത്തുമെന്നും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുമെന്നും ജിഡിആർഎഫ്എ പ്രത്യാശ പ്രകടിപ്പിച്ചു.

Also read:  കൊടുംചൂടിൽ ആശ്വാസമായി ഉച്ചവിശ്രമം; ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ബാധകമാകും

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES