മലയിടുക്കില്‍ നിന്നും സൈന്യം രക്ഷപ്പെടുത്തിയ ചേറാട് ബാബു(23)വിനെ മലമുക ളില്‍ നിന്ന് വ്യോമസേനാ ഹെലികോപ്റ്ററില്‍ താഴെയെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. സുലൂരിലെ വ്യോമസേനാ ക്യാമ്പസില്‍ നിന്നുള്ള പ്രത്യേക ഹെലികോപ്ടര്‍ മലയുടെ മുകളിലെത്തി ബാബുവിനെ എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു.
പാലക്കാട് : മലമ്പുഴ കൂര്‍മ്പാച്ചി മലയിടുക്കില്‍ നിന്നും സൈന്യം രക്ഷപ്പെടുത്തിയ ചേറാട് ബാബു(23)വി നെ മലമുകളില്‍ നിന്ന് വ്യോമസേനാ ഹെലികോപ്റ്ററില്‍ താഴെയെ ത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. സു ലൂരിലെ വ്യോമസേനാ ക്യാമ്പസില്‍ നിന്നുള്ള പ്രത്യേക ഹെലികോപ്ടര്‍ മലയുടെ മുകളിലെത്തി ബാബു വിനെ എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു. വിദഗ്ധഡോക്ടര്‍മാര്‍ ബാബുവിനെ പരിശോധന നടത്തും. ഐ സിയു അടക്കമുള്ള സംവിധാനാങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ആശുപത്രിയില്‍ പരിശോധനയ്ക്ക് ശേഷം മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കില്‍ ബാബുവിനെ വീട്ടുകാര്‍ക്കൊപ്പം അയക്കും.
കഞ്ചിക്കോട് ഹെലിപാഡില്‍ നിന്നും ആംബുലന്‍സിലാണ് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി യത്. നിര്‍ജലീകരണവും രണ്ടുദിവസം ഭക്ഷണം കഴിക്കാത്തതിന്റെയും അവശത ബാബുവിനുണ്ട്. മല യിടുക്കിലേക്കുള്ള വീഴ്ചയില്‍ കാലിനും പരിക്കേറ്റിട്ടുണ്ട്.
മലയില്‍ കുടുങ്ങിയ ബാബുവിനരികില്‍ രാവിലെ 9.30നാണ് സൈന്യം എത്തുന്നത്. തുടര്‍ന്ന് 40 മിനി റ്റിനുള്ളില്‍ സുരക്ഷിത സ്ഥാനത്തേക്കെത്തിക്കാനായി. വെള്ളവും ഭക്ഷണവും നല്‍കിയശേഷം സുര ക്ഷാബെല്റ്റ് ഘടിപ്പിച്ച് ബാബുവിനെ മലയുടെ മുകളിലേക്ക് കൊണ്ടുവരികയായിരുന്നു. പാറയിടുക്കില്‍ വീണ് 45 മണിക്കുറിന് ശേഷമാണ് രക്ഷപ്പെടുത്താനായത്. ഇടക്ക് വിശ്രമം നല്‍കിയാണ് ഒപ്പമുള്ള സൈ നികര് ബാബുവിനെ മലകയറ്റിയത്.
40 മിനിറ്റില്‍ സൈന്യം ദൗത്യം പൂര്‍ത്തിയാക്കി
മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തുന്നതില്‍ സംസ്ഥാനത്തെ സേനകളും ദേശീ യ ദുരന്ത നിവാരണ സേനയും പരാജയപ്പെട്ടപ്പോള്‍ 40 മിനിറ്റില്‍ സൈന്യം ദൗത്യം പൂര്‍ത്തിയാ ക്കി. ചെങ്കുത്തായ മലയില്‍ റോപ്പിലൂടെ ഇറങ്ങിയ സൈനികന് ബാബുവിനു വെള്ളം നല്കി യശേഷം സുരക്ഷാ ജാക്കറ്റിട്ട് ബാബുവിനെ ചേര്‍ത്തു പിടിച്ച് മുകളിലേക്ക് എത്തിക്കുക യായി രുന്നു.











