കേരള ഫിലിം ചേംബര്‍ ‘ഹിഗ്വിറ്റ’ എന്ന പേര് വിലക്കിയ നടപടിക്കെതിരെ സുരാജ് വെ ഞ്ഞാറമൂട് നായകനായ സിനിമയുടെ സംവിധായകന്‍ ഹേമന്ത് ജി നായര്‍ നിയമനട പടിക്ക്. പേര് അനുവദിക്കണമെന്നാവശ്യപ്പെട്ട് ചേംബറുമായി നടത്തിയ ചര്‍ച്ച പരാ ജയപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്
കൊച്ചി : കേരള ഫിലിം ചേംബര്‍ ‘ഹിഗ്വിറ്റ’ എന്ന പേര് വിലക്കിയ നടപടിക്കെതിരെ സുരാജ് വെഞ്ഞാറമൂട് നായകനായ സിനിമയുടെ സംവിധായകന്‍ ഹേമന്ത് ജി നായര്‍ നിയമനടപടിക്ക്.പേര് അനുവദിക്കണമെ ന്നാവശ്യപ്പെട്ട് ചേംബറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്ക് അനുവദിക്കരുതെന്ന് അഭ്യര്‍ഥിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ ചേംബറിന് കത്ത് നല്‍കിയിരുന്നു. ഹിഗ്വിറ്റ എന്ന പേരില്‍ എന്‍ എ സ് മാധവന്റെ കഥയുള്ളതിനാല്‍ സിനിമയ്ക്ക് ആ പേര് അനുവദിക്കാനാകില്ലെന്ന് ചേംബര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. തുടര്‍ന്ന് സംവിധായകന്‍ ഹേമന്ത് ജി നാ യരുടെ ആവശ്യപ്രകാരമാണ് ചേംബര്‍ ചര്‍ച്ച നടത്തിയത്.
ഹിഗ്വിറ്റ എന്ന പേരിടാന്‍ എന്‍ എസ് മാധവന്റെ എന്‍ഒസി ആവശ്യമാണെന്ന് ചര്‍ച്ചയില്‍ ചേംബര്‍ അറി യിച്ചു. ജീവിച്ചിരിക്കുന്ന കൊളംബിയന്‍ ഗോളിയുടെ പേരാണ് സിനിമ യ്ക്ക് എടുത്തതെന്നും എന്‍ എസ് മാ ധവന്റെ കഥയ്ക്കുമുമ്പേ അദ്ദേഹം പ്രശസ്തനാണെന്നും ഹേമന്ത് ജി നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്ന ത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.