അപകടത്തില്‍പെട്ട കാറില്‍ നിന്ന് കഞ്ചാവും കത്തിയും പൊലീസ് കണ്ടെടുത്തു. മരിച്ച റിയാസും പരിക്കേറ്റ അന്‍ഷാദും കാപ്പ കേസ് പ്രതികള്‍
ആലപ്പുഴ: ഹരിപ്പാട് ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങര കവലയ്ക്കു സമീപം ഇന്നു പുലര്‍ച്ചെ മൂന്നോ ടെയായിരുന്ന അപകടത്തില്‍പെട്ട കാറില്‍ നിന്ന് കഞ്ചാവും കത്തിയും പൊലീസ് കണ്ടെടുത്തു. ക്രിമിനല്‍ കേസിലെ പ്രതികളും കുടുംബവുമാണ് കാറില്‍ സഞ്ചരിച്ചിരുന്നതെന്നും പൊലിസ് അ ന്വേഷണത്തില്‍ കണ്ടെത്തി.
കായംകുളം സ്വദേശികളായ ഐഷ ഫാത്തിമ (25), റിയാസ് (27), ബിലാല്‍ (5), കൊട്ടാരക്കര സ്വദേശി ഉണ്ണിക്കുട്ടന്‍ (20) എന്നിവരാണു അപകടത്തില്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അജ്മി (23), അന്‍ ഷിഫ് (27 എന്നിവരെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മരിച്ച റിയാസും പരിക്കേറ്റ അന്‍ഷിഫും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഇരുവര്‍ക്കുമെതിരേ കാപ്പ ചുമത്തിയിട്ടുമുണ്ട്. അതിനാല്‍ രണ്ടു പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കുന്നതിന് വില ക്കും നിലനില്‍ക്കുന്നുണ്ട്. ഇരുവരും കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് പോകുന്ന തിനി ടെയാണ് അപകടം സംഭവിച്ചതെന്നാണ് പൊലീസ് പറഞ്ഞു. പരിക്കേറ്റ അന്‍ഷിഫിന്റെ ഭാര്യയാണ് ഐഷ ഫാത്തിമ. ഇവരുടെ മകനാണ് അഞ്ചു വയസ്സുകാരനായ ബിലാല്‍. അപകടത്തില്‍ മരിച്ച ഉണ്ണിക്കുട്ടന്‍ കൊട്ടാരക്കര സ്വദേശിയാണ്.
കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ അഗ്‌നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തത്. മഴയും അമിതവേഗ വുമാണ് അപകടത്തിനിടയാക്കിയതെന്നാണ് പൊ ലീസ് നിഗമനം. കായംകുളത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് അമിതവേഗത്തില്‍ പോയ ഇന്നോ വ കാര്‍ എതിര്‍ദിശയില്‍ വന്ന മിനിലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.